തിരുവനന്തപുരം: തിരുവനന്തപുരം റെയില്‍വെ ചൈല്‍ഡ് ഹെല്പ് ഡെസ്ക് പ്രവര്‍ത്തനമാരംഭിച്ച് ഒരു വര്‍ഷമാകുന്നേയുള്ളു. പല സാഹചര്യങ്ങളില്പ്പെട്ട് റെയില്‍വെ സ്റ്റേഷനിലും പരിസരത്തും എത്തുന്ന 366 കുട്ടികളെയാണ് ഹെല്പ് ഡെസ്ക് രക്ഷിച്ച് ജീവിതോപാധിയുണ്ടാക്കിയത്.
റെയില്‍വെ സ്റ്റേഷനില്‍ രണ്ടാമത്തെ പ്ലാറ്റ്ഫോമിലെ ഒരു ചില്ലു മുറിയാണ് ഓഫീസ്. പന്ത്രണ്ട് ജീവനക്കാരാണ് ഇവിടെയുള്ളത്. ഇരുപത്തിനാല് മണിക്കൂറും ഇത് പ്രവര്‍ത്തന സജ്ജമാണ്. തിരുവനന്തപുരത്തെക്കൂടാതെ തൃശ്ശൂര്‍, എറണാകുളം,കോഴിക്കോട് ജില്ലകളിലും ഹെല്‍പ്പ് ഡെസ്ക്ക് പ്രവര്‍ത്തിക്കുന്നുണ്ട്
വനിതാവികസന മന്ത്രാലയവും റെയില്‍വേയും ചേര്‍ന്നാണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. 1098 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിച്ചാല്‍ സഹായം ലഭ്യമാകും.
Discussion about this post