കൊല്ലം: മോഷ്ടാക്കളുടെ ശല്യം സഹിക്കവയ്യ.. ഒടുക്കം ക്ഷേത്രം ഭാരവാഹികള്‍ ബുദ്ധിക്ക് കളിച്ചു.. കാണിക്കവഞ്ചിയില്‍ നിന്ന് പണം മോഷ്ടിക്കാനെത്തിയ കള്ളന് നിരാശയോടെ മടങ്ങേണ്ടി വന്ന കഥയാണ് വൈറലകുന്നത്. കടപ്പാക്കട ശ്രീകൃഷ്ണ ക്ഷേത്രമാണ് കഥയിലെ പരിസരം. ഇന്ന് പുലര്‍ച്ചെയാണ് നാടകീയ രംഗങ്ങള്‍ ഇവിടെ അരങ്ങേറിയത്.
വ്യാഴാഴ്ച ദിവസങ്ങള്‍ ഇവിടെ വിശേഷ ദിവസമായതിനാല്‍ വഞ്ചി നിറയാറുണ്ട്. ഇത് മനസിലാക്കിയ മോഷ്ടാവ് തലയില്‍ മുണ്ടിട്ട് ഇന്ന് പുലര്‍ച്ചെ 1.43ഓടെ കമ്പിപ്പാരയുമായെത്തി. എന്നാല്‍ വിവരം മനസിലാക്കിയ ഭാരവാഹികള്‍ ഇന്നലെ രാത്രി 10ന് മുമ്പ് വഞ്ചിയില്‍ നിന്ന് പണം എണ്ണി തിട്ടപ്പെടുത്തി മാറ്റിയിരുന്നു. ഇതിന് ശേഷം വഞ്ചി പൂട്ടിയില്ല.
മോഷ്ടാവ് വഞ്ചി തുറന്ന് പരിശോധിച്ച ശേഷം അല്‍പ്പ സമയം ചെലവിട്ട് മടങ്ങി. കാലിയായ വഞ്ചി പൂട്ടാതിരുന്നത് ക്ഷേത്ര ഭാരവാഹികളുടെ ബുദ്ധിയായിരുന്നു. കളഅളന്‍ ക്ഷേത്രമതില്‍ക്കെട്ട് ചാടിക്കടക്കുന്നത് സുരക്ഷാ കാമറയില്‍ പതിഞ്ഞിട്ടുണ്ട്.
Discussion about this post