ചിറ്റാരിക്കാല്‍: പ്രസവത്തിന് തലേന്ന് ഭാര്യയെ ആശുപത്രിയിലാക്കി മടങ്ങവെ ഭര്‍ത്താവിന് ദാരുണാന്ത്യം. വാനിന്റെ ടയര്‍ പൊട്ടി മറിഞ്ഞാണ് റോബിന് സെബാസ്റ്റ്യന്‍ മരിച്ചത്. റിയാദിലെ അല്‍മറായിഹാദി നാസര്‍ കമ്പനിയിലെ സെക്രട്ടറിയാണ് ഈ 35കാരന്.
ചൊവ്വാഴ്ച രാത്രി എട്ടോടെ അല്‍ഖര്‍ജിലാണ് അപകടം. റോബിന്റെ ഭാര്യ ഇന്നലെ രാത്രിയോടെ മൂന്നാമത്തെ കുട്ടിക്ക് ജന്മം നല്കി. മൃതദേഹം റിയാദിലെ കിങ് ഖാലിദ് ആശുപത്രിയില്‍ സൂക്ഷിക്കുന്നു. റിട്ട. അധ്യാപക ദമ്പതിമാരായ അടിച്ചിലാമ്മാക്കല്‍ സെബാസ്റ്റ്യന്റെയും സെലിന്റെയും മകനാണ് മരിച്ച റോബിന്. രാത്രി വൈകിയാണു മരണവിവരം ബന്ധുക്കള്‍ക്കു ലഭിച്ചത്. അനു കിങ് ഖാലിദ് ആശുപത്രിയില്‍ നഴ്സാണ് ഭാര്യ.
Discussion about this post