തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം മാര്‍ച്ച് ആദ്യവാരം ഉണ്ടായേക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീകാറാം മീണ. ഈ മാസം 30ന് സംസ്ഥാനത്തെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ച സാഹചര്യത്തിലാണ് ടീകാറാം ഇക്കാര്യം വ്യക്തമാക്കിയത്.
വേട്ടര്‍ പട്ടികയുടെ കണക്കനുസരിച്ച് സംസ്ഥാനത്ത് ഈ വര്‍ഷം മൂന്നു ലക്ഷത്തി നാല്‍പ്പത്തി മൂവായിരത്തി ഇരുപത്തിയഞ്ച് പുതിയ വോട്ടര്‍മാരുണ്ടാകും. ആകെ വോട്ടര്‍മാരുടെ എണ്ണം 20548711 ആണ്. ഇക്കൊല്ലത്തില്‍
സമ്മതിദായകരുടെ എണ്ണത്തില്‍ 1.37 ശതമാനം വര്‍ധനവുള്ളതായി തെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി. മലപ്പുറം ജില്ലയാണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത്.
തൊട്ടു പിന്നില്‍ തിരുവനന്തപുരമാണ്. 119 ട്രാന്‍സ്ജന്‍ഡേഴ്സും ഇക്കുറി വോട്ടര്‍ പട്ടികയിലുണ്ട്. യുവ വോട്ടര്‍മാരുടെയും എന്‍ ആര് ഐ വോട്ടര്‍മാരുടെയും എണ്ണത്തിലും കാര്യമായ വര്‍ധനവുണ്ടായിട്ടുണ്ട്. മുന്‍ വര്‍ഷത്തേക്കാള്‍ 510 ബൂത്തുകള്‍ ഇത്തവണ കൂടുതലാണ്. ആകെ ബൂത്തുകളുടെ എണ്ണം 24,970.
Discussion about this post