കൊച്ചി: കടുത്ത പ്രതിഷേധവുമായി സംവിധായകരും തീയ്യേറ്റര്‍ ഉടമകളുടെ അസോസിയേഷനും രംഗത്ത്. സിനിമാ ടിക്കറ്റുകളില്‍ 10 ശതമാനം വിനോദനികുതി ഈടാക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തില്‍ പ്രതിഷേധിച്ചാണ്. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം പത്ത് ശതമാനം നിരക്ക് വര്‍ധനവ് വലിയൊരു തുകയാണ്. കുടുംബപ്രേക്ഷകര്‍ തീയ്യേറ്ററുകില് നിന്നകലുമെന്നും ഇത് മലയാള സിനിമയെ തകര്‍ക്കാന്‍ മാത്രമെ ഉപകരിക്കൂവെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. മാത്രമല്ല മന്ത്രിയുടെ തീരുമാനത്തിനെതിരെ തീയ്യേറ്റര്‍ അടച്ചിട്ട് സമരം ചെയ്യാനാണ് തീയേറ്റര്‍ ഉടമകളുടെ തീരുമാനം എന്നും അദ്ദേഹം അറിയിച്ചു.
അതേസമയം ഈ തീരുമാനം സാധാരണക്കാരന്റെ വയറ്റത്തടിക്കുന്ന പണിയാണെന്ന് സംവിധായകന് വ്യാസന് പ്രതികരിച്ചു. ടിക്കറ്റില്‍ പത്ത് ശതമാനം വിനോദ നികുതി വര്‍ധന ഉണ്ടാകുന്നത് സിനിമാ രംഗത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ബി ഉണ്ണികൃഷ്ണന് അഭിപ്രായപ്പെട്ടു.
Discussion about this post