കൊച്ചി: കേരളാ പോലീസ് ഫേസ്ബുക്ക് പേജ് ലോകത്തിന്റെ നെറുകയില്‍. അമേരിക്കയിലെ ന്യൂയോര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്ട്മെന്റിനെയും പിന്നിലാക്കി കേരള പോലീസിന്റെ ഫേസ്ബുക്ക് പേജിന്റെ ലൈക്കും സോഷ്യല്‍മീഡിയ പിന്തുണയും. അഭിമാനകരമായ ഈ നേട്ടം കൈവരിക്കാന്‍ കേരള പോലീസിന്റെ നവമാധ്യമ ഇടപെടലുകള്‍ക്ക് സഹായിച്ച ഏവരുടെയും പിന്തുണ തുടര്‍ന്നും പ്രതീക്ഷിക്കുന്നുവെന്ന് കേരള പോലീസ് പുതിയ പോസ്റ്റില്‍ വ്യക്തമാക്കി.
നേരത്തെ പേജ് ലൈക്കുകളുടെ എണ്ണം കൂട്ടാന്‍ പോലീസ് പൊതുജനങ്ങളുടെ സഹായം തേടിയിരുന്നു. അന്ന് ബംഗളൂരു ട്രാഫിക് പോലീസിന്റെ 4.94 ലക്ഷം പേര് ലൈക്ക് മറികടക്കാനായി വ്യത്യസ്തമായൊരു ട്രോള്‍ തയ്യാറാക്കിയാണ് അവര്‍ പൊതുജനങ്ങളുടെ സഹായം തേടിയിരിക്കുന്നത്.
പോലീസ് ഫേസ്ബുക്ക് പോസ്റ്റ്:
രാജ്യത്തെ ഏറ്റവും പ്രചാരമുള്ള ‘പോലീസ് ഫേസ്ബുക്ക് പേജ്’ എന്ന നേട്ടം കൈവരിച്ച കേരള പോലീസ് ഫേസ്ബുക്ക് പേജ് ലോക നെറുകയിലേയ്ക്ക് കുതിക്കുകയാണ്.
ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ പേജിനെ(NYPD) പിന്തള്ളി കേരള പോലീസ് പേജ് ലോകത്തിലെ തന്നെ ജനകീയമായ പോലീസ് ഫേസ്ബുക്ക് പേജുകളിലൊന്നായി മുന്നേറുകയാണ്…
പ്രളയത്തിന്റെയും പ്രതിസന്ധികളുടെയും വിഷമഘട്ടത്തിലും ഞങ്ങള്‍ക്കൊപ്പം നിന്നവരെ ഈ ഘട്ടത്തില്‍ നന്ദിയോടെ സ്മരിക്കുന്നു.
അഭിമാനകരമായ ഈ നേട്ടം കൈവരിക്കാന്‍
സഹായകരമായ ഏവരുടെയും പിന്തുണ തുടര്‍ന്നും പ്രതീക്ഷിക്കുന്നു. നന്ദി.
Discussion about this post