തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സമരപ്പന്തല്‍ കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി സന്ദര്‍ശിച്ചു. എന്‍ഡോസള്‍ഫാന്‍ ഇരകളുള്ള കുടുംബങ്ങളെ മുഴുവന്‍ ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണം, ചികിത്സാ സഹായം ഉറപ്പാക്കണം, അര്‍ഹതപ്പെട്ടവരെ കണ്ടെത്താന്‍ ക്യാമ്പ് നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം, വീടില്ലാത്ത എല്ലാവര്ക്കും വീട് നല്‍കണം എന്നീ ആവശ്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കണമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.
മുഴുവന്‍ ദുരിതബാധിതരേയും സര്‍ക്കാര്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക, സുപ്രീം കോടതി വിധി പ്രകാരമുള്ള ധനസഹായം എല്ലാവര്ക്കും നല്‍കുക, കടങ്ങള്‍ എഴുതിത്തള്ളുക, പുനഃരധിവാസ ഗ്രാമം പദ്ധതി യാഥാര്‍ത്ഥ്യമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് മുപ്പതുപേര്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളായി തലസ്ഥാനത്ത് സമരം നടത്തുകയാണ്.
Discussion about this post