കുളത്തൂര്‍: ഏക മകന്റെ പിറന്നാള്‍ ആഘോഷിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ പിതാവ് ബൈക്ക് അപകടത്തില്‍ മരണപ്പെട്ടു . കുളത്തൂര്‍ എസ്എന്‍ നഗര്‍ വടക്കതില്‍ വീട്ടില്‍ ജയചന്ദ്രന്‍-സതി ദമ്ബതികളുടെ മകന്‍ അനുവാണ് (32) മരിച്ചത്. ഒപ്പം പോയ സുഹൃത്ത് അശ്വതി നഗറില്‍ സജിയെ ഗുരുതര പരിക്കുകളോടെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം രാത്രി 10.30ന് കഴക്കൂട്ടം ഹൈവേ ജംഗ്ഷനില്‍ ഗുരുപ്രിയ ജുവലറിക്ക് സമീപമായിരുന്നു അപകടം. അനുവിന്റെ ഏകമകന്‍ അഥര്‍വ്വിന്റെ രണ്ടാം പിറന്നാളായിരുന്നു ഇന്നലെ. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം പിറന്നാള്‍ ആഘോഷത്തിനുശേഷം സുഹൃത്തിന്റെ ബൈക്കില്‍ പെട്രോള്‍ അടിക്കാനായി ഇവര്‍ ജംഗ്ഷനിലേക്ക് പോയി. പെട്രോള്‍ അടിച്ചശേഷം തിരികെ വരും വഴി ഇവരുടെ ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു.
അപകടത്തില്‍ തെറിച്ച് റോഡില്‍ വീണ് തലയ്ക്ക് ഗുരുതര പരിക്കേറ്റ ഇരുവരെയും ഉടന്‍ കിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും അനു മരണത്തിന് കീഴടങ്ങുകയായിരുന്നു. ആഘോഷവേളയില്‍ ദുരന്തം വന്ന് ചേര്‍ന്നതിന്റെ ആഘാതത്തിലാണ് കുടുംബം. മരണം ഇവര്‍ക്ക് ഉള്‍കൊള്ളാനായിട്ടില്ല. വെല്‍ഡിംഗ് തൊഴിലാളിയായിരുന്ന അനു അടുത്തകാലത്തായി ഇലക്ട്രീഷ്യനായി ജോലി നോക്കി വരികയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ജയലക്ഷ്മിയാണ് ഭാര്യ.