തിരുവനന്തപുരം: ഗാന്ധിജിയുടെ രക്തസാക്ഷി ദിനത്തില്‍ അദ്ദേഹത്തിന്റെ പ്രതീകാത്മക രൂപമുണ്ടാക്കി അതിലേക്ക് വെടിയുതിര്‍ത്ത ഹിന്ദു മഹാസഭയുടെ നടപടി രാജ്യദ്രോഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഫേസ്ബുക്കില്‍ കുറിച്ചു. ഗാന്ധിജിയുടെ എഴുപത്തിയൊന്നാം രക്തസാക്ഷി ദിനത്തിലാണ് ഹിന്ദുമഹാസഭാ നാഷണല്‍ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡേ ഗാന്ധിജിയുടെ പ്രതീകാത്മക രൂപത്തിലേക്ക് വെടിയുതിര്‍ത്തത്.
ഗാന്ധിജിയുടെ ചിത്രത്തിനു നേരെ പ്രതീകാത്മകമായി നിറയൊഴിച്ച് ചോര വീഴ്ത്തിയ നടപടി നീചവും പ്രാകൃതവുമായ പ്രവൃത്തിയാണ്. പ്രവൃത്തിയെ നിയമസഭ അപലപിച്ചു. ഗാന്ധിജിയെ നിന്ദിക്കുകയും ഗോഡ്സയെ സ്തുതിക്കുകയും ചെയ്ത സംഭവം രാജ്യദ്രോഹമാണെന്നുമാണ് മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചത്.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം,
‘ഗാന്ധിജിയുടെ ചിത്രത്തിനു നേരെ പ്രതീകാത്മകമായി നിറയൊഴിച്ച് ചോര വീഴ്ത്തിയ സംഭവത്തെ നിയമസഭ അപലപിച്ചു. ഹിന്ദുമഹാസഭാ നടപടി നീചവും പ്രാകൃതവുമാണ്. ഗാന്ധിജിയെ നിന്ദിക്കുകയും ഗോഡ്സയെ സ്തുതിക്കുകയും ചെയ്ത സംഭവം രാജ്യദ്രോഹമാണ്’.
അതേ സമയം ഹിന്ദു മഹാസഭയുടെ നടപടിയില്‍ പ്രതിഷേധിച്ച് കേരള സൈബര്‍ വാരിയേഴ്സ് ഹിന്ദു മഹാസഭയുടെ വെബ് സൈറ്റ് ഹാക്ക് ചെയ്തിരുന്നു. തുടര്‍ന്ന് ഹിന്ദു മഹാസഭ മുര്‍ദ്ദാബാദ് എന്ന മുദ്രാവാക്യമാണ് സൈറ്റ് ഹാക്ക് ചെയ്ത് പ്രദര്‍ശിപ്പിച്ചത്.
Discussion about this post