തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായ ഡോക്ടര്‍ കെ ഗിരീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. താന്‍ കൗണ്‍സലിങ്ങിനെത്തിയ സമയത്താണ് ഡോക്ടര്‍ പീഡിപ്പിച്ചതെന്ന് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി പരാതിയില്‍ പറയുന്നു. എന്നാല്‍ ഇത് ആദ്യ സംഭവമല്ല, നേരത്തെ പതിമൂന്നുകാരനെ പീഡിപ്പിച്ച കേസിലും ഗിരീഷ് അറസ്റ്റിലായിരുന്നു.
തിരുവനന്തപുരത്തെ പ്രധാന ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായ കെ ഗിരീഷിനെ ബുധനാഴ്ച രാത്രിയാണ് ഫോര്‍ട് പോലീസ് പിടികൂടിയത്. ഒരു വര്‍ഷം മുമ്പ് പഠനത്തില്‍ ശ്രദ്ധിക്കാനാവുന്നില്ലെന്ന പ്രശ്നത്തെ തുടര്‍ന്ന് ഗിരീഷിന്റെ ക്ലിനിക്കില്‍ കൗണ്സിലിങ്ങിനായെത്തിയതായിരുന്നു വിദ്യാര്‍ത്ഥി. രണ്ട് ദിവസം മുമ്പ് മെഡിക്കല്‍ കോളജില്‍ മറ്റൊരു ഡോക്ടറുടെ സമീപത്ത് ചികിത്സക്കെത്തിയപ്പോള്‍ സ്വഭാവത്തില്‍ സംശയം തോന്നി നടത്തിയ കൗണ്‍സിലിങ്ങിനിടെയാണ് പീഡനവിവരം പുറത്ത് പറഞ്ഞത്. പിന്നീട് ഈ ഡോക്ടര്‍ പോലീസിനോട് കാര്യങ്ങള്‍ വിശദീകരിക്കുകയായിരുന്നു.
നേരത്തെ അറസ്റ്റിലായ ഇയാള്‍ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി നടപടികള്‍ നീട്ടിക്കൊണ്ടുപോയി, ആ കേസിലെ അറസ്റ്റില്‍ നിന്ന് രക്ഷപെടുകയായിരുന്നു. നിലവിലെ കേസില്‍ ഗിരീഷിനെ കോടതി റിമാന്‍ഡ് ചെയ്തു.
Discussion about this post