പ്രണവിന്റെ ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടി’നെ കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു; അധ്യാപികയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ അസഭ്യവര്‍ഷം

കേട്ടാല്‍ അറയ്ക്കുന്ന തെറിവിളികളും, അസഭ്യവര്‍ഷവും നടത്തിയാണ് ഫാന്‍സ് അധ്യാപികയായ മിത്ര സിന്ധുവിനെതിരെ ആക്രമണം നടത്തുന്നത്.

കോഴിക്കോട്: പ്രണവ് മോഹന്‍ലാല്‍ നായകനായ ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തെ കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട അധ്യാപകയ്‌ക്കെതിരെ സൈബര്‍ ആക്രമണം. കേട്ടാല്‍ അറയ്ക്കുന്ന തെറിവിളികളും, അസഭ്യവര്‍ഷവും നടത്തിയാണ് ഫാന്‍സ് അധ്യാപികയായ മിത്ര സിന്ധുവിനെതിരെ ആക്രമണം നടത്തുന്നത്.

സിനിമയിലെ പ്രണവ് മോഹന്‍ലാലിന്റെ അഭിനയത്തെ വിമര്‍ശിച്ച മിത്ര സിന്ധു, മോഹന്‍ലാല്‍ മകന്റെ പടം കണ്ട് അവന് പറ്റിയ ജോലി കണ്ടെത്തിക്കൊടുക്കണമെന്നും അല്ലെങ്കില്‍ ഫാസില്‍ ചെയ്തതു പോലെ ഏതേലും നല്ല സ്‌കൂള്‍ കണ്ടെത്തി മോനെ അവിടെ അഭിനയം പഠിക്കാന്‍ വിടണമെന്നും കുറിപ്പില്‍ പറഞ്ഞിരുന്നു.

നീ വിട്ടോ കൂതറ ടീച്ചറെ…പ്രണവിന്റെ അഭിനയം ഞങ്ങള്‍ കണ്ട് ഇഷ്ട പെട്ടോളാം… നിന്റെ അഭിപ്രായവും ഒന്നും ഒണ്ടാക്കണ്ട…

പ്രണവ് തുടക്കക്കാരനല്ലേ ടീച്ചറേ ടീച്ചറുടെ കല്യാണ സമയത്ത് ഭര്‍ത്താവിനും എല്ലാമൊന്നും അറിയില്ലായിരുന്നല്ലോ പിന്നീടും ശെരിയായിട്ടുണ്ടോ എന്നറിയില്ലാ.. എല്ലാം പതിയെ അങ്ങ് ശെരിയാകൊള്ളും.. ഇല്ലങ്കില്‍ മോള് അങ്ങ് സഹിച്ചോ’,

‘ആര്‍ത്തവം നക്കികളുടെ ടീമല്ലേ നീയൊക്കെ മലരേ’, ‘എന്താടീ ….&*$%# കെട്ടിയോന്‍ കയറൂരി വിട്ടതങ് കഴപ്പ് തീര്‍ക്കാന്‍ നോക്കുവാണോ’ തുടങ്ങി നിരവധി കമന്റുകളാണ് അധ്യാപകയ്‌ക്കെതിരെ വന്നു കൊണ്ടിരിക്കുന്നത്. സിന്ധുവിന്റെ ഫോട്ടോ മോര്‍ഫ് ചെയ്തും ഇവര്‍ പ്രചരിക്കുന്നുണ്ട്.

പ്രണവിന്റെ ചിത്രത്തെ കുറിച്ച് കഴിഞ്ഞ ദിവസമാണ് സിന്ധു ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. നിമിഷങ്ങള്‍ക്കകം പോസ്റ്റ് വന്‍ ചര്‍ച്ചാ വിഷയമായിരുന്നു.

‘ഒരു നടന് തന്നെ അടയാളപ്പെടുത്തുന്നതിനുള്ള ഉപാധി ശരീരവും ശബ്ദവുമാണല്ലോ.. പ്രണയം ,വിരഹം, വിഷാദം ,കലഹം എന്നീ അവസ്ഥകളിലെല്ലാം ശരീരഭാഷയും ഭാവശബ്ദാദികളും ഏകതാനമായി നിലനിര്‍ത്താനേ ഈ പാവം പയ്യന് ആകുന്നുള്ളൂ. നിഷ്‌കളങ്കതയും നിര്‍വികാരതയും ഒരു പക്ഷേ ജീവിതത്തില്‍ നല്ലതാകും എന്നാല്‍ അഭിനയത്തില്‍ അതൊട്ടും ഗുണം ചെയ്യില്ലെന്ന് ഞങ്ങളേക്കാളേറെ താങ്കള്‍ക്കറിയുമല്ലോ’ എന്നും സിന്ധു കുറിപ്പില്‍ പറയുന്നുണ്ട്.

അതേസമയം പോസ്റ്റിനടിയില്‍ വന്ന് തെറിവിളിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധ്യാപിക പറഞ്ഞു.

Exit mobile version