തിരുവനന്തപുരം: നിയമസഭയില്‍ എന്‍ഡോ സള്ഫാന് ദുരിത ബാധിര്‍ക്കായി അടിയന്തര പ്രമേയം വരുന്നുണ്ട്. രണ്ട് ദിവസമായി സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം നടത്തുന്ന എന്‍ഡോ സള്ഫാന് ദുരിത ബാധിതരുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും. രാവിലെ 11 മണിയ്ക്കാണ് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനുമായി എന്‍ഡോ സള്ഫാന് ദുരിത ബാധിതരുടെ ചര്‍ച്ച. സഭയില്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടി നോട്ടീസ് നല്‍കിയത് കാസര്‍കോട് നിന്നുള്ള മുസ്ലിം ലീഗ് എംഎല്‍എ എന്‍എ നെല്ലിക്കുന്നാണ്. ഇതെ തുടര്‍ന്നാണ് നിയമസഭയില്‍ അടിയന്തര പ്രമേയം പാസാക്കുന്നത്.
Discussion about this post