കോട്ടയം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ സ്വാഭവദൂഷ്യം വാര്‍ത്തകളില്‍ നിറയുന്നത് പുത്തരിയല്ല. പല ജീവനക്കാരും സ്ത്രീകളോടും കുട്ടികളോടും വളരെ മോശമായി പെരുമാരുന്നതും വാര്‍ത്തകളില്‍ കണ്ടിട്ടുണ്ട്. അതുപോലെ തന്നെയാണ് വേഗതയുടെ കാര്യത്തിലും യാതൊരു നിയന്ത്രണവും ഇല്ലാതെയാണ് ഇവര്‍ വാഹനം ഓടിക്കുന്നത്. അത്തരത്തില്‍ ഒരു ഡ്രൈവരെ ചോദ്യം ചെയ്യുക്കയും തുടര്‍ന്ന് നടന്ന നാടകീയ രംഗങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
കോട്ടയം കുമളി റൂട്ടിലോടുന്ന കുമളി ഡിപ്പോയുടെ ടൗണ്‍ ടു ടൗണ്‍ ബസിലാണ് സംഭവം അരങ്ങേറിയത്. വേഗതയില്‍ വന്ന് ബസ് വളവ് വീശിയെടുത്തപ്പോള്‍ സീറ്റിലിരുന്ന യാത്രക്കാരി സീറ്റില്‍ നിന്നും പ്ലാറ്റ്ഫോമിലേക്ക് തെറിച്ചു വീണു. ഇത് ചോദ്യം ചെയ്ത യാത്രക്കാരിയോട് ഡ്രൈവര്‍ തട്ടിക്കയറി. ഇത് കണ്ട് ചോദ്യം ചെയ്യാന്‍ എത്തിയ ബാക്കി യാത്രക്കാരോടും ഡ്രൈവര്‍ വീണ്ടും അപമര്യാദയായി പെരുമാറുകയായിരുന്നു. ഇത് പിന്നീട് തര്‍ക്കതിന് വഴിവെച്ചു. എന്നാല്‍ വീഡിയെ വൈറലായതോടെ ഡ്രൈവര്‍ക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
Discussion about this post