ന്യൂഡല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിന് സാധ്യത വര്‍ധിക്കുന്നു.പുതിയ അണക്കെട്ടു നിര്‍മ്മിക്കാനുള്ള സാധ്യത പഠനത്തിന് പരിസ്ഥിതിമന്ത്രാലയം അനുമതി നല്‍കി.
അണക്കെട്ട് നിര്‍മ്മാണത്തിനുള്ള വിവരശേഖരം നടത്താന്‍ മന്ത്രാലയം ഉപാധികളോടെ പഠനാനുമതി നല്‍കി. എന്നാല്‍ കേരളവും തമിഴ്നാടും സമവയാമുണ്ടാക്കിക്കൊണ്ടുവേണം പുതിയ അണക്കെട്ട് നിര്‍മ്മിക്കാനെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. തമിഴ്നാടിന്റെ സമ്മതം ഉണ്ടെങ്കില്‍ മാത്രമേ അണക്കെട്ട് നിര്‍മ്മിക്കുന്നതിനുള്ള അനുമതി നല്‍കൂ എന്നും പരിസ്ഥിതിമന്ത്രാലയം വ്യക്തമാക്കി.
Discussion about this post