കൊച്ചി: സിനിമാ ടിക്കറ്റിന് പത്ത് ശതമാനം നികുതി ഏര്‍പ്പെടുത്താനുള്ള ബജറ്റ് തീരുമാനം പിന്‍വലിക്കണമെന്ന് ഫെഫ്ക. തീരുമാനം സിനിമ വ്യവസായത്തിന്റെ കടയ്ക്കല്‍ കത്തി വെക്കുന്നതാണെന്ന് ഫെഫ്ക എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പറും സംവിധായകനുമായ ബി ഉണ്ണികൃഷ്ണന് വ്യക്തമാക്കി.
ഇടതുപക്ഷ സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കാത്ത നടപടിയാണ് ഇതെന്നും സംഘടനകള്‍ സംയുക്തമായി ധനമന്ത്രിക്ക് നിവേദനം നല്‍കുമെന്നും ബി ഉണ്ണിക്കൃഷ്ണന് പറഞ്ഞു.
18 ശതമാനം ജിഎസ്ടി കൂടാതെ ഇനി പത്ത് ശതമാനം വിനോദനികുതി കൂടി സിനിമാ ടിക്കറ്റിന് നല്‍കേണ്ടി വരുമെന്നാണ് ബജറ്റ് പ്രഖ്യാപനം. ജിഎസ്ടി വന്നതോടെ സിനിമാ ടിക്കറ്റുകള്‍ക്ക് വില കുറഞ്ഞിരുന്നു. എന്നാല്‍ തമിഴ്നാട്ടില്‍ ജിഎസ്ടി കൂടാതെ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍ വിനോദനികുതി ഈടാക്കുന്നുണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണ് ഇവിടേയും അതേസംവിധാനം ധനമന്ത്രി പ്രഖ്യാപിച്ചത്.
Discussion about this post