തിരുവനന്തപുരം: ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന ഭാഗ്യക്കുറി വിറ്റുവരവ് കോടി രൂപയായി ഉയര്‍ന്നതായി ധനമന്ത്രി തോമസ് ഐസക്. 2014-15 ല്‍ 5441.84 കോടി രൂപയായിരുന്ന വിറ്റുവരവാണ് 2017-2018 ല്‍ 9021.36 കോടിയായി ഉയര്‍ന്നത്. ബജറ്റ് അവതരണത്തിലാണ് മന്ത്രി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. 2019-20 ല്‍ ഭാഗ്യക്കുറിയുടെ വിറ്റുവരുമാനം 11863 കോടി രൂപയായി വര്‍ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചൂതാട്ട, അന്യസംസ്ഥാന ഭാഗ്യക്കുറികളുടെ കടന്നുവരവിനെ കര്‍ശനമായി തടഞ്ഞും അനഭിലഷണീയമായ പ്രവണതകളെ ചെറുത്തുമാണ് ഭാഗ്യക്കുറി വില്‍പ്പനയില്‍ ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞിട്ടുള്ളത്. ഇടനിലക്കാര്‍ വഴി നടത്തുന്ന ഭാഗ്യക്കുറികള്‍ക്ക് ഉയര്‍ന്ന നിരക്കില്‍ ജിഎസ്ടി ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നിലപാടാണ് സ്വീകരിച്ചത്.
Discussion about this post