തിരുവനന്തപുരം: സംസ്ഥാനത്തെ 290 സ്പെഷ്യല്‍ സ്കൂളുകള്‍ക്ക് ധനസഹായമായി 40 കോടി രൂപ അധികമായി വകയിരുത്തിയെന്ന് ധനമന്ത്രി തോമസ് ഐസക്. വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരത്തോടെ സന്നദ്ധ സംഘടനകളും മറ്റും നടത്തുന്ന സ്പെഷ്യല്‍ സ്കൂളുകള്‍ക്കാണ് ധനസഹായം ലഭിക്കുക. വിദ്യാഭ്യാസ വകുപ്പില്‍ നിന്നുള്ള പദ്ധതി അടങ്കലിലെ മറ്റു സ്കീമുകളില്‍ നിന്നും ഇതിന് ആവശ്യമായ തുക കണ്ടെത്തേണ്ടതാണെന്നും മന്ത്രി പറഞ്ഞു.
സാധാരണ സ്കൂളുകളില്‍ പഠിക്കുന്ന മൈല്‍ഡ് മോഡറേറ്റ് ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സഹായത്തിന് പ്രത്യേക റിസോഴ്സ് പേഴ്സണെ നിയമിച്ചിട്ടുണ്ടെന്നും തോമസ് ഐസക് പറഞ്ഞു.
തീവ്രഭിന്നശേഷിക്കാര്ക്കായി സര്‍ക്കാര്‍ സ്പെഷ്യല്‍ സ്കൂളുകളുണ്ടെന്നും ഇതിന് പുറമെ പരീക്ഷണാടിസ്ഥാനത്തില്‍ ജില്ലയില്‍ ഒരു പഞ്ചായത്ത് വീതം തെരഞ്ഞെടുത്ത് തീവ്രതയുടെ വ്യത്യാസം പരിഗണിക്കാതെ മുഴുവന്‍ ഭിന്നശേഷിക്കാരേയും പ്രത്യേക ക്ലാസിലോ പൊതുക്ലാസിലോ പഠിപ്പിക്കുന്ന ഓട്ടിസം പാര്‍ക്ക് എന്ന സ്കീമുണ്ട്. ഇവയ്ക്കെല്ലാമായി 31 കോടി രൂപ വകയിരുത്തിയതായും തോമസ് ഐസക് പറഞ്ഞു.
ഏറ്റവും കൂടുതല്‍ ഭിന്നശേഷിക്കാരായ കുട്ടികളെ ഉള്‍ക്കൊള്ളുന്ന 71 ബഡ്സ് സ്കൂളുകളുടെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് 35 കോടി രൂപ വകയിരുത്തുന്നു.
Discussion about this post