ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശന വിധിക്കെതിരായ പുനപരിശോധനാ ഹര്‍ജികള്‍ സുപ്രിംകോടതി ബുധനാഴ്ച പരിഗണിക്കും. ഹര്‍ജികള്‍ പരിഗണിക്കുന്ന ഭരണഘടന ബെഞ്ചില്‍ അംഗമായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര മെഡിക്കല്‍ അവധിയില്‍ ആയതിനെ തുടര്‍ന്ന് 22ന് പരിഗണിക്കേണ്ടിയിരുന്ന കേസ് മാറ്റിവെക്കുകയായിരുന്നു. ഫെബ്രുവരി ആറിന് ഹര്‍ജികള്‍ പരിഗണിക്കും.
അന്‍പതിലധികം പുനപരിശോധന ഹര്‍ജികള്‍, ദേവസ്വം ബോര്‍ഡിന്റെ സാവകാശ ഹര്‍ജി, ഹൈക്കോടതി ഇടപെടലിനെതിരായ സംസ്ഥാന സര്‍ക്കാരിന്റെ ട്രാന്‍സ്ഫര്‍ ഹര്‍ജി, കോടതിയലക്ഷ്യ ഹര്‍ജി, എന്നിവയാണ് കോടതിയുടെ പരിഗണയില്‍ ഉള്ളത്. വിധിക്കെതിരായ റിട്ട് ഹര്‍ജികള്‍ ഫെബ്രുവരി എട്ടിനും പരിഗണിക്കും.
Discussion about this post