തിരുവനന്തപുരം: സംസ്ഥാനത്തെ വീട് നിര്‍മ്മാണം പ്രതിസന്ധിയിലേക്ക്. സിമന്റ്, മാര്‍ബിള്‍, ടൈല്‍സ്, പെയിന്റ് ഉള്‍പ്പടെയുള്ള വസ്തുക്കള്‍ക്ക് വില കൂടും. നിര്‍മാണമേഖലയിലും ഇതുവഴി കനത്ത തിരിച്ചടിയുണ്ടാകും എന്നാണ് കരുതപ്പെടുന്നത്.
ആഡംബര വീടുകള്‍ക്കും നികുതി കൂട്ടിയിട്ടുണ്ട്. 3000 ചതുരശ്ര അടിയ്ക്ക് മേല്‍ വിസ്തീര്‍ണമുള്ള വീടുകള്‍ക്ക് അധികനികുതി നല്‍കേണ്ടി വരും. ഇതുവഴി 50 കോടി വരുമാനമാണ് സംസ്ഥാനസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
എന്നാല്‍ ബില്‍ഡര്‍മാരുമായുള്ള ഇടപാടുകള്‍ക്ക് നികുതി കുറച്ചിട്ടുണ്ട്. ഫ്ലാറ്റുകളും വില്ലകളും വാങ്ങിക്കുന്നവര്‍ക്ക് ആശ്വാസമാണിത്.
വില കൂടുന്നവയുടെ പട്ടിക താഴെ:
സിമന്റ്
പെയിന്റ്
പ്ലൈവുഡ്
ടൈല്‍സ്
മാര്‍ബിള്‍
ഗ്രാനൈറ്റ്
Discussion about this post