തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ സ്കൂളുകളിലേക്ക് രണ്ടരലക്ഷം വിദ്യാര്‍ത്ഥികള്‍ എത്തിയെന്ന് ധനമന്ത്രി തോമസ് ഐസക്. എത്തിയവരില്‍ 94 ശതമാനം കുട്ടികളും മറ്റ് വിദ്യാലയങ്ങളില്‍ നിന്ന് ടിസി വാങ്ങി വന്നവരാണെന്നും തോമസ് ഐസക് ബജറ്റ് അവതരണത്തിനിടെ പറഞ്ഞു. പൊതുവിദ്യാഭ്യാസ യജ്ഞം വന്‍ വിജയമാണെന്നാണ് ഇത് അര്‍ത്ഥമാക്കുന്നതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതോടൊപ്പം വിദ്യാഭ്യാസ മേഖലയ്ക്കായി 2038 രൂപ കിഫ്ബിയില്‍ നിന്ന് അനുവദിക്കുകയും ചെയ്തു. അതില്‍ വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താനായിട്ടാണ് 170 കോടി. എട്ട് മുതല്‍ 12 വരെയുള്ള 4775 സ്കൂളുകള്‍ ഹൈടെക് ആയി ഉയര്‍ത്താനായി 292 കോടി ബജറ്റില്‍ അനുവദിച്ചു. അതോടൊപ്പം ആവശ്യമായ സ്ഥലമില്ലാത്ത സ്കൂളുകള്‍ക്ക് ഭൂമി വാങ്ങുന്നതിന് സഹായം നല്‍കും.
Discussion about this post