തിരുവനന്തപുരം: നാളികേര കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്കി പിണറായി സര്‍ക്കാരിന്റെ നാലാമത്തെ ബജറ്റ്. ധനമന്ത്രി തോമസ് ഐസക് കേരഗ്രാമം പദ്ധതി പ്രഖ്യാപിച്ചു. നാളികേരത്തിന്റെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങള്‍ക്ക് വില കൂട്ടുന്നതിനുമായുള്ളതാണ് കേരഗ്രാമം പദ്ധതി.
കേരഗ്രാമം പദ്ധതിക്കായി 43 കോടി രൂപ മാറ്റിവെച്ചു. അതോടൊപ്പം നാളികേര കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും പത്തുലക്ഷം തെങ്ങിന്‍തൈകള്‍ നട്ടുപിടിപ്പിക്കുമെന്നും ഗുണനിലവാരമുളള തെങ്ങിന്‍തൈ ഉല്‍പ്പാദനത്തിനായി ടിഷ്യൂ കള്‍ച്ചര്‍ സാധ്യതകള്‍ പരിഗണിക്കുമെന്നും തോമസ് ഐസക് പറഞ്ഞു.
അതോടൊപ്പം കേരഗ്രാമങ്ങളെ സഹകരണ ബാങ്കുകളുമായി ബന്ധിപ്പിക്കുകയും. വീട്ടുവളപ്പില്‍ നിന്നും തേങ്ങ കൊണ്ടുപോകുമ്പോള്‍ തന്നെ കേരകര്ഷകന് വില ഓണ്‍ലൈനായി അക്കൗണ്ടിലേക്ക് ഇടുമെന്നും തോമസ് ഐസക് പറഞ്ഞു.
Discussion about this post