തിരുവനന്തപുരം: സംസ്ഥാനത്ത് എല്‍ഡിഎഫ് സര്‍ക്കാര്‍ അധിക്കാരത്തിലെത്തിയതിന് ശേഷം കേരളത്തിലെ 20 പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലായെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. തോമസ് ഐസക്കിന്റെ പത്താം ബജറ്റ് അവതരണത്തിനിടയിലാണ് ഇക്കാര്യം നിയമസഭയില്‍ വ്യക്തമാക്കിയത്.
പിണറായി വിജയന് സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ ആകെയുള്ള 40 പൊതുമേഖലാ സ്ഥാപനങ്ങളില്‍ എട്ട് എണ്ണം മാത്രമായിരുന്നു ലാഭത്തിലായിരുന്നത്. എന്നാല്‍, ഇപ്പോള്‍ 20 സ്ഥാപനങ്ങള്‍ ലാഭത്തിലാണെന്ന് മന്ത്രി പറഞ്ഞു.
123 കോടി നഷ്ടത്തിലായിരുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ ഇപ്പോള്‍ 160 കോടി ലാഭത്തിലാണെന്നും 2800 കോടിയായിരുന്ന വിറ്റുവരുമാനം 3800 കോടിയായി ഉയര്‍ന്നു എന്നും മന്ത്രി വ്യക്തമാക്കി. സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുമെന്നും മന്ത്രി ബജറ്റ് അവതരണവേളയില്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post