തിരുവനന്തപുരം : പ്രളയം അതിജീവിക്കാന്‍ രൂപപ്പെട്ട ജനകീയ ഐക്യം തകര്‍ക്കാനുള്ള നിക്ഷിപ്ത ശ്രമങ്ങളാണ് ശബരിമലയുടെ പേരില്‍ കേരളത്തില്‍ നടന്നതെന്ന് ധനമന്ത്രി തോമസ് ഐസക്. ബജറ്റ് അവതരണത്തിനു മുന്നേടിയായി നടന്ന ആമുഖ പ്രസംഗത്തിലാണ് ശബരിമലയെപ്പറ്റി ധനമന്ത്രി പറഞ്ഞത്.
ആരാധനയ്ക്കുള്ള സ്ത്രീകളുടെ തുല്യ അവകാശം ഉയര്‍ത്തിപ്പിടിച്ച് ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയെ വര്‍ഗീയ ധ്രൂവീകരണത്തിനുള്ള അവസരമാക്കി മാറ്റാന്‍ വര്‍ഗീയ വാദികള്‍ അരയും തലയും മുറുക്കിയിറങ്ങിയെന്നും ഇതായിരുന്നു കേരളത്തിലുണ്ടായ രണ്ടാമത്തെ ദുരന്തമെന്നും ധനമന്ത്രി പറഞ്ഞു.