മകള്‍ കാരണം ശബരിമല ഭക്തര്‍ക്കുണ്ടായ ബുദ്ധിമുട്ടിന് പ്രായശ്ചിത്തം; കറുകച്ചാലിലെ ബിന്ദുവിന്റെ അമ്മ ശബരിമലയിലേക്ക്

കറുകച്ചാല്‍: ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരെ പ്രക്ഷോഭം ശക്തമായതിനിടെ ക്ഷേത്രദര്‍ശനത്തിനെത്തിയ യുവതിയുടെ അമ്മ പ്രായശ്ചിത്ത ദര്‍ശനത്തിനെത്തുന്നു.

ശബരിമല യാത്രയ്‌ക്കെത്തിയ ബിന്ദുവിന്റെ നടപടിയില്‍ അയ്യപ്പ ഭക്തര്‍ക്കുണ്ടായ ബുദ്ധിമുട്ടിനും മനോവിഷമത്തിനും പ്രായശ്ചിത്തമായി താന്‍ ശബരിമലയ്ക്കു പോകുമെന്നു മാതാവ് തങ്കമ്മ അറിയിക്കുകയായിരുന്നു.

ബിജെപി പ്രാദേശിക നേതാക്കളുടെ സാന്നിധ്യത്തിലാണ് ഇക്കാര്യം തങ്കമ്മ അറിയിച്ചത്.

Exit mobile version