തിരുവനന്തപുരം: ബജറ്റില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ധനമന്ത്രി തോമസ് ഐസക്. പ്രളയത്തിന് ശേഷം കേരളത്തെ സഹായിക്കുന്ന നിലപാടല്ല കേന്ദ്രം സ്വീകരിച്ചതെന്ന് മന്ത്രി വിമര്‍ശിച്ചു. കേന്ദ്ര ദുരിതാശ്വാസ നിധിയില്‍ 3000 കോടി മാത്രമാണ് അനുവദിച്ചതെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി.
കേരളത്തോട് എന്തിന് ഈ ക്രൂരത എന്നാണ് ഓരോ മലയാളിയും കേന്ദ്രത്തോട് ചോദിക്കുന്നതെന്നും മന്ത്രി പറഞ്ഞു. വിദേശ രാജ്യങ്ങള്‍ വാഗ്ദാനം ചെയ്ത തുകപോലും കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് തടഞ്ഞു. കേരളത്തിനുള്ള വായ്പപോലും കേന്ദ്രസര്‍ക്കാര്‍ തടഞ്ഞുവെന്നും മന്ത്രി പറഞ്ഞു.
പരിമിതികള്‍ മറികടന്നു പ്രളയാനന്തര പുനര്‍നിര്‍മാണ പ്രവര്‍ത്തനം മുന്നോട്ടുപോകുകയാണെന്നും 3229 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ ലഭിച്ചുവെന്നും മന്ത്രി ബജറ്റിനിടെയില് വ്യക്തമാക്കി.
Discussion about this post