കോഴിക്കോട്: വീണ്ടും താമരശേരി പൂനൂരില്‍ വന്‍ മദ്യവേട്ട. 55 കുപ്പി മാഹി മദ്യവുമായി പൂനൂര് കൈതേരിപ്പൊയില്‍ സജീവന് പിടിയില്‍. പൂനൂര് 19ല്‍ താമരശേരി എക്സൈസ് ഇന്‍സ്പെക്ടര്‍ പിപി വേണുവിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് ഇയാളെ പിടികൂടിയത്.
മദ്യവില്പനയെക്കുറിച്ച് എക്സൈസ് കമ്മീഷണര്‍ക്കും കോഴിക്കോട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ക്കും നിരവധി പരാതികള്‍ ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം പൂനൂരില്‍ നിന്നും 51 കുപ്പി വിദേശമദ്യവുമായി ജിങ്കോ ശരത് എന്നയാളെ താമരശേരി റെയ്ഞ്ച് പാര്‍ടി അറസ്റ്റു ചെയ്തിരുന്നു.
പരാതികളെ തുടര്‍ന്ന് സജീവന് എക്സൈസ് ഷാഡോ ടീമിന്റെ നിരീക്ഷണത്തിലായിരുന്നു. സജീവന് താമസിക്കുന്ന പൂനൂര് 19ലെ വീട്ടില്‍ നിന്നുമാണ് 55 കുപ്പി മാഹി മദ്യവുമായി ഇയാളെ അറസ്റ്റു ചെയ്തത്. മദ്യവില്പനയുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ ബാലുശേരി റെയ്ഞ്ചില്‍ രണ്ട് കേസുകള്‍ നിലവിലുണ്ട്.
Discussion about this post