തിരുവനന്തപുരം: കെഎസ്ആര്‍ടിസി തലപ്പത്ത് നിന്നും ടോമിന് ജെ തച്ചങ്കരിയെ നീക്കിയതിനു പിന്നാലെ പ്രതികരണവുമായി ഗതാഗതമന്ത്രി എകെ ശശീന്ദ്രന്. തച്ചങ്കരിയുടെ സ്ഥാനമാറ്റത്തില്‍ അസ്വാഭാവികതയില്ലെന്നു എകെ ശശീന്ദ്രന് പറഞ്ഞു. തെരഞ്ഞെടുപ്പിനു മുന്നോടിയായുളള മാറ്റത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു. അജന്‍ഡക്കു പുറത്തുള്ള വിഷയമായാണ് ഇക്കാര്യം മന്ത്രിസഭ പരിഗണിച്ചത്.
എംപാനല്‍ ജീവനക്കാരുടെ പിരിച്ചുവിടല്‍, സാമ്പത്തിക പ്രതിസന്ധി എന്നിവയാല്‍ വലയുന്നതിനിടെയാണു സിഎംഡി സ്ഥാനത്തുനിന്നു തച്ചങ്കരിയെ നീക്കിയത്. തൊഴിലാളിവിരുദ്ധ നിലപാടുകളാണു തച്ചങ്കരി പിന്തുടരുന്നതെന്ന് ഇടത്, വലത് യൂണിയനുകള്‍ ഒരുപോലെ പരാതിപ്പെട്ടിരുന്നു.
ഡബിള്‍ഡ്യൂട്ടി സിംഗിള്‍ ഡ്യൂട്ടി ആക്കിയതു ജീവനക്കാര്‍ക്ക് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടാക്കി. സ്ഥാനക്കയറ്റം, ശമ്പള വര്‍ധന എന്നിവ സംബന്ധിച്ച നിലപാടുകളോട് യൂണിനുകള്‍ യോജിച്ചില്ല. ഇതേ തുടര്‍ന്നാണ് തച്ചങ്കരിയെ നീക്കിയതെന്നാണു സൂചന.
Discussion about this post