ബത്തേരി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ മുന്‍ കോണ്‍ഗ്രസ് നേതാവ് ഒ എം ജോര്‍ജിനെത്തേടി പോലീസ് കര്‍ണ്ണാടകയിലേക്ക്. ബന്ധുക്കള്‍ നല്കിയ സൂചനയുടെ അടിസ്ഥാനത്തില്‍ പോലീസ് ഇന്ന് കര്‍ണ്ണാടകയിലേക്ക് തിരിക്കും
ബംഗളൂരുവില്‍ താമസിക്കുന്ന ജോര്‍ജിന്റെ ഉറ്റ സുഹൃത്തുക്കളെ കുറിച്ചുള്ള വിവരങ്ങളും ഇയാളുടെ ബന്ധുക്കള്‍ അന്വേഷണസംഘത്തിന് നല്‍കിയിട്ടുണ്ട്. അതേസമയം അരോപണ വിധേയനായ ജോര്‍ജ് കോടതിയില്‍ കീഴടങ്ങുമോ എന്ന സംശയവും പോലീസിനുണ്ട്.
Discussion about this post