പൊന്നാനി: പാട്ടുപാടി വേദനയെ പമ്പകടത്തി ഫയര്‍ഫോഴ്സിന്റെ പുതിയ തന്ത്രം.
പൊന്നാനി ഫയര്‍ സ്റ്റേഷനില്‍ നടന്ന സംഗീതാത്മകമായ ഒരു രക്ഷാപ്രവര്‍ത്തനമാണ് വൈറലാകുന്നത്. വിദ്യാര്‍ത്ഥിയുടെ വിരലില്‍ കുരുങ്ങി പോയ മോതിരം ഈരി കൊടുക്കുന്ന ഫയര്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ വീഡിയോ ആണ് വൈറല്‍ ആകുന്നത്.
കടുത്ത വേദനയും പേടിയോടെ എത്തിയ അവനെ ആദ്യം ഉദ്യോഗസ്ഥര്‍ ആശ്വസിപ്പിച്ചു. ഒന്നുമില്ല, നിസാരമായ കാര്യമാണ് എന്നൊക്കെ പറഞ്ഞെങ്കിലും ഇതൊന്നും അവന് മനസിലായില്ല. മോതിരം മുറിക്കാന്‍ തുടങ്ങിയതോടെ അവന് വേദനയും പേടിയും കൂടി വന്നു. അപ്പോഴാണ് ഉദ്യോഗസ്ഥരുടെ വക വേറിട്ട ഒരു ഐഡിയ പുറത്തെടുത്തത്.
ഡ്രൈവര്‍ ഗംഗാധരനും, ഫയര്മാന് ബിജു കെ ഉണ്ണിയും ചേര്‍ന്നു അവനെ കൊണ്ടു പാട്ടു പാടിച്ച് മെല്ലെ ആ മോതിരമങ്ങു ഊരി. മനോഹരമായി ആണ് ആ കുട്ടി പാട്ട് പാടിയത്.
മോതിരം ഊരിയപ്പോള്‍ ചെറുതായി നിലവിളിച്ച കുട്ടിയോട് ‘ഇനിപ്പ എന്താ..അങ്ങ് ഊരിയെടുക്കാലോ.. രണ്ട് പാട്ട് പാടിച്ചിട്ട് വിട്ടാ മതി’ എന്ന് വളരെ തമാശ രൂപേനെ അവര്‍ പറയുന്നുമുണ്ട്.
പാട്ടും പാടി മോതിരമൂരിയ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ ലോകത്തും വൈറലാണ്. ജീവനക്കാരുടെ ആത്മാര്‍ഥതയ്ക്ക് കൈയ്യടിയ്ക്കുകയാണ് സൈബര്‍ലോകം.
Discussion about this post