തൃശ്ശൂര്‍:’അഴലിന്റെ ആഴങ്ങളില്‍ അവള് മാഞ്ഞുപ്പോയി..നോവിന്റെ തീരങ്ങളില്‍ ഞാന്‍ മാത്രമായി…’ എത്രകേട്ടാലും മതിവരാത്ത നഷ്ടപ്രണയത്തിന്റെ ഈ വരികളാണ് ഇപ്പോള്‍ സൈബര്‍ലോകം ഏറ്റുപാടുന്നത്. അടുപ്പില്‍ തീകത്തിച്ചുകൊണ്ട് ഒരു അമ്മ മകന് വേണ്ടി പാടിയ പാട്ടാണ് സൈബര്‍ലോകത്തിന്റെ കൈയ്യടി നേടുന്നത്.
മകന് പാട്ട് പാടാന്‍ നിര്‍ബന്ധിച്ചപ്പോഴാണ് മധുരമായ ശബ്ദത്തില്‍ അമ്മ പാടുന്നത്.
പാടുന്നതിന് മുമ്പും ശേഷവും അമ്മ പറഞ്ഞ വാക്കുകളും സൈബര്‍ലോകം ഏറ്റെടുത്തിരിക്കുകയാണ്.
‘മതിയെടാ ചെറുക്കാ.. ഇനി പാടിയാല്‍ ഞാന്‍ കരഞ്ഞുപോകും. ഇതൊന്നും ഒരു പാട്ടല്ല മക്കളെ, ജീവിതമാണ്. ഈ പാട്ടൊക്കെ ഓരോ ജീവിതമാണ്. ജീവിതം വച്ച് കളിക്കുന്നവര്‍ക്ക് വേണ്ടിയുള്ള പാട്ടുകളാ.. ജീവിതത്തില്‍ ആരെയും ചതിക്കാന്‍ പാടില്ല..ആരെയും.. അമ്മയ്ക്ക്് ഏറെ ഇഷ്ടമുള്ള പാട്ടാ ഇത്. പക്ഷേ ഇങ്ങനെയാെന്നുമല്ല പാടേണ്ടത്. വീട്ടില്‍ കിടന്ന് മോങ്ങുന്ന എനിക്കൊന്നും പാട്ട് പറഞ്ഞിട്ടില്ല..’ പാട്ടിനൊപ്പം അമ്മ മകനോട് പറഞ്ഞ ഈ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്.
മകന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് വെള്ളം ചൂടാക്കുന്നതിനിടയില്‍ തീയുടെയും പുകയുടെയും ഇടയില്‍ ഇരുന്ന് ഈ അമ്മ പാടുന്നത്.
Discussion about this post