കൊച്ചി: കെഎസ്ആര്‍ടിസി പര്‍ച്ചേഴ്‌സ് കരാറില്‍ ഗതാഗത വകുപ്പ് മന്ത്രി ഇടപെട്ടതിനെതിരെ ഹൈക്കോടതിയുടെ വിമര്‍ശനം. ടിക്കറ്റിങ് യന്ത്രം വാങ്ങുന്ന കരാറില്‍ മന്ത്രി ഇടപെട്ടത് എന്തിനാണെന്ന് കോടതി ചോദിച്ചു. മൈക്രോ ഇഫക്ടസ് എന്ന കമ്പനിക്ക് വേണ്ടി മന്ത്രി കത്ത് നല്‍കിയതാണ് കോടതിയുടെ വിമര്‍ശനത്തിനിടയാക്കിയത്.
മൈക്രോ എഫ്എക്‌സ് എന്ന കമ്പനിയില്‍ നിന്ന് ടിക്കറ്റ് മെഷീന്‍ വാങ്ങണമെന്നായിരുന്നു കെഎസ്ആര്‍ടി സിഎംഡി തച്ചങ്കരിക്ക് മന്ത്രി കത്ത് അയച്ചത്.
ടിക്കറ്റ് മെഷീന്‍ വാങ്ങുന്നതിനുള്ള ടെണ്ടര്‍ നടപടികള്‍ മുന്നോട്ട് പോകുന്നതിനിടെ മൈക്രോ എഫ്എക്‌സ് കമ്പനി കരാറില്‍ നിന്ന് പുറത്ത് പോയിരുന്നു. ഇതിനെതിരെയാണ് കമ്പനി ഹൈക്കോടതിയെ സമീപിച്ചത്. കോടതിയില്‍ ഹാജരാക്കിയ രേഖകളില്‍ എംഡിക്ക് അയച്ച കത്തും ഉള്‍പ്പെട്ടിരുന്നു. ഇതാണ് കോടതിയുടെ വിമര്‍ശനത്തിനിടയാക്കിയത്.