തിരുവനന്തപുരം: കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ടോമിന്‍ ജെ തച്ചങ്കരിയെ മാറ്റി. പകരം ചുമതല എറണാകുളം സിറ്റി പോലീസ് കമ്മീഷണറായ എംപി ദിനേശിന് നല്‍കി. മന്ത്രി സഭായോഗത്തിലാണ് തീരുമാനം.
ഏറെ വിവാദങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കുമൊടുവിലാണ് തച്ചങ്കരിയെ സ്ഥാനത്തു നിന്ന് മാറ്റുന്നത്. ഡ്യൂട്ടി പരിഷ്‌കരണം, വേതനപരിഷ്‌കരണം, തുടങ്ങിയ കാരണങ്ങള്‍ കൊണ്ട് തച്ചങ്കരിയുമായി സിഐടിയു അടക്കമുള്ള തൊഴിലാളി യൂണിയനുകള്‍ നല്ല ബന്ധത്തില്‍ ആയിരുന്നില്ല. ഗതാഗതമന്ത്രിയും ദേവസ്വംമന്ത്രിയും അടക്കമുള്ളവരുമായും തച്ചങ്കരി നല്ല ബന്ധം പുലര്‍ത്തിയിരുന്നില്ല.
ഹൈക്കോടതി ഉത്തരവ് മൂലം എം പാനല്‍ ജീവനക്കാരെ മുഴുവന്‍ പിരിച്ചുവിടേണ്ടി വന്ന സമയത്ത് ഡ്യൂട്ടി പരിഷ്‌കരണം നടപ്പാക്കിയതിന്റെ പേരില്‍ ഹൈക്കോടതിയില്‍ നിന്നും തൊഴിലാളി യൂണിയനുകളുടെ ഭാഗത്തു നിന്നും തച്ചങ്കരിയ്ക്ക് വിമര്‍ശനം കേള്‍ക്കേണ്ടി വന്നിരുന്നു.