തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കിയത് ആര്‍എസ്എസുകാരാണ്. ശബരിമലയെക്കുറിച്ചുള്ള മോഡിയുടെ പരാമര്‍ശം കേരളത്തെ അപമാനിക്കുന്നതാണെന്നും പ്രധാനമന്ത്രിക്ക് കോടതി വിധി പാലിക്കാന്‍ ബാധ്യതയില്ലേയെന്ന് മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിച്ചു.
നിലയ്ക്കലും സന്നിധാനത്തും ആക്രമണം നടത്തിയത് പ്രധാനമന്ത്രിയുടെ അനുയായികളാണെന്നും പ്രതിഷ്ഠക്ക് പുറം തിരിഞ്ഞു നിന്നവരെയായിരുന്നു കേരളത്തില്‍ വന്ന് പ്രധാനമന്ത്രി വിമര്‍ശിക്കേണ്ടിയിരുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മാത്രമല്ല കേരളത്തിനെതിരെ രാഹുല്‍ ഗാന്ധി പറഞ്ഞപ്പോള്‍ എന്തുകൊണ്ട് പ്രതിപക്ഷം പ്രതികരിച്ചില്ലെന്നും കേരളത്തിന്റെ ആരോഗ്യ വിദ്യാഭ്യാസ മേഖലയെ കുറിച്ച് പറയാന്‍ പാടില്ലാത്തതാണ് രാഹുല്‍ ഗാന്ധി പറഞ്ഞതെന്നും മുഖ്യമന്തി പ്രതികരിച്ചു.
കമ്യൂണിസ്റ്റുകാര്‍ കേരളത്തിന്റെ സംസ്കാരത്തിന്റെ ഓരോ ചിഹ്നത്തെയും അപമാനിക്കുകയാണ് ചെയ്യുന്നതെന്ന് തൃശൂരില്‍ യുവമോര്‍ച്ച സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ആരോപിച്ചിരുന്നു. നൂറ്റാണ്ടുകളുടെ വെല്ലുവിളികളെ അതിജീവിച്ച് മുന്നോട്ടുപോയ കേരളത്തിന്റെ സംസ്കാരത്തെ എന്തിനാണ് കമ്യൂണിസ്റ്റുകാര്‍ ആക്രമിക്കുന്നതെന്ന് മനസിലാകുന്നില്ല. യുഡിഎഫും ഇക്കാര്യത്തില്‍ മോശമല്ലെന്നും മോഡി പറഞ്ഞു. ഈ പരാമര്‍ശത്തിനെതിരെയാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം
Discussion about this post