സിനിമയോട് ഭ്രാന്തമായ പ്രണയം, ഒടുക്കം മരണവും സിനിമാ സെറ്റില്‍; 2 സിനിമയില്‍ തല കാണിച്ചു, പേരില്‍ ഫാന്‍സ് അസോസിയേഷന്‍ വരെ, ഈ അമ്മയുടെ കഥ പറയുന്ന പുസ്തകവും; ഈ അച്ചാമ്മയെ അറിയാതെ പോകരുത്, കുറിപ്പ്

തൃശ്ശൂര്‍: ഇന്നലെ മുതല്‍ മലയാളികള്‍ വിഷമത്തിലാണ്.. മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയുടെ അടുത്തേക്ക് എത്തിയ അച്ചാമ്മയുടെ ആ വാക്കുകള്‍ ഇപ്പോഴും അലയടിക്കുന്നു. ‘അമ്മയ്ക്ക് മരുന്നു വാങ്ങാന്‍ എന്തെങ്കിലും താ മോനേ….’ എണ്ണി നോക്കാതെ കയ്യിലുണ്ടായിരുന്ന കാശ് നടന്‍ ആ അമ്മയ്ക്ക് നല്‍കി. ഒടുക്കം ചെയ്ത നന്മയ്ക്ക് ഒരു നിറഞ്ഞ പുഞ്ചിരിയും സമ്മാനിച്ച് യാത്ര പറഞ്ഞിറങ്ങിയതായിരുന്നു ആ അമ്മ…

എന്നാല്‍ ആ മനസു തണുപ്പിക്കുന്ന കാഴ്ചയ്ക്ക് ആയുസ് അധികം ഉണ്ടായില്ല. നിമിഷങ്ങള്‍ അധികം കഴിഞ്ഞില്ല. കേരളത്തിന്റെ കണ്ണുനിറച്ച ആ മുത്തശ്ശി സെറ്റില്‍ കുഴഞ്ഞു വീണു മരിച്ചുവെന്ന വാര്‍ത്തയാണ് പിന്നീട് ഉയര്‍ന്നത് ഇത് കേരളക്കരയുടെ നെഞ്ചില്‍ ഇടിത്തീ വീണ പോലെയായിരുന്നു. നാടകക്കാര്‍ പലരും പറയുന്ന അഭിലാഷമാണ് തട്ടില്‍ കിടന്ന് മരിക്കണം എന്നത്. ഇവിടെ അത് സംഭവിച്ചു. സിനിമയെ പ്രണയിച്ച അച്ചാമ ഒടുക്കം മരണം വരിച്ചതും സിനിമാ സെറ്റില്‍…

എന്നാല്‍ അധികം ആര്‍ക്കും അറിയാത്ത സിനിമയെ ഭ്രാന്തമായി സ്‌നേഹിച്ച സിനിമാക്കാരുമായി അഭേദ്യമായ ബന്ധം കാത്തു സൂക്ഷിച്ചിരുന്ന ഒരു അച്ചാമ്മയുണ്ട്.. മാത്യു ചിങ്ങവനം ആണ് ആ നന്മ മരത്തെ ഇവിടെ പരിചയപ്പെടുത്തുന്നത്.

മാത്യു ചിങ്ങവനത്തിന്റെ സേ്ബുക്ക് കുറിപ്പ് വായിക്കാം;

അച്ചാമ്മ
……………………..
തലയില്‍ മുഴുവന്‍ സിനിമയും പാട്ടുമായി ചങ്ങനാശ്ശേരി പട്ടണത്തിലെ നിറസാന്നിദ്യമായിരുന്ന അച്ചാമ്മ വിടവാങ്ങി.കാവാലം സ്വദേശിയായിരുന്ന അച്ചാമ്മ രാവിലെ 7 മണിക്കു മുമ്പുതന്നെ ചങ്ങനാശ്ശേരി KSRTC കാന്റീനില്‍ ഹാജരായിട്ടുണ്ടാവും .അല്‍പ്പം മാനസിക പ്രശ്നമുണ്ടായിരുന്നെങ്കിലും അച്ചാമ്മ ഒന്നു രണ്ടു സിനിമകളില്‍ തല കാണിച്ചിട്ടുണ്ട്.കാന്റീനില്‍ പാട്ടുവയ്ക്കുമ്പോള്‍ മേശയില്‍ താളംപിടിച്ചു കൂടെപ്പാടുന്ന അച്ചാമ്മ കാന്റീനില്‍ വരുന്നവര്‍ക്കെല്ലാം കൗതുക്കാഴ്ച്ചയായിരുന്നു.ഒട്ടുമുക്കാലും സിനിമാസംവിധായകരുടേയും ഫോണ്‍നമ്പര്‍ അച്ചാമ്മയുടെ കൈയിലുണ്ട്.വിനയനുമായിട്ടായിരുന്നു കൂടുതലടുപ്പം.കാന്റീനിലിരുന്ന് വിനയനെ വിളിച്ചു സംസാരിക്കുന്നതുകേള്‍ക്കാന്‍ രസമാണ്.ഞാന്‍ ”അച്ചാമ്മ”എന്ന പേരില്‍തന്നെ ഇവരെ കഥാപാത്രമാക്കി ഒരു ചെറുകഥയെഴുതിയിട്ടുണ്ട്.ചങ്ങനാശ്ശേരിയില്‍ ഒരിക്കല്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ അച്ചാമ്മ ഫാന്‍സ് അസ്സോസിയേഷന്‍ രുപീകരിച്ച് അച്ചാമ്മയുടെ പടവുമായി വലിയ ഫ്ലക്സ്ബോര്‍ഡു വച്ചിരുന്നു.സിനിമ ഏറെ ഇഷ്ടപ്പെട്ടിരുന്ന അച്ചാമ്മയുടെ അന്ത്യവും സിനിമാഷൂട്ടിംങ്ങ് ലൊക്കേഷനിലായി.കാവാലത്ത് വിജയ് സേതുപതി നായകനായ സിനിമയുടെ ഷൂട്ടിംങ്ങ് കണ്ടുകൊണ്ടുനില്‍ക്കുമ്പോള്‍ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു.മരണത്തിനു തലേദിവസം വിജയ് സേതുപതി അച്ചാമ്മയ്ക്ക് സാമ്പത്തികസഹായം നല്‍കിയിരുന്നു.

Exit mobile version