കൊച്ചി: ഉറങ്ങി കിടക്കുമ്പോള്‍ നാം അറിയാതെ നമ്മളില്‍ സംഭവിക്കുന്ന് ഒരു അവസ്ഥയാണ് സ്ലീപ്പ് പാരലിസീസ്. ഉറങ്ങി കിടക്കുമ്പോള്‍ ഏതോ ഒരു ഇരുണ്ട് രൂപം കഴുത്തില്‍ കുത്തിപിടിച്ച് നമ്മളെ കൊല്ലാന്‍ ശ്രമിക്കുന്ന പോലെയോ നെഞ്ചില്‍ ഇരുന്ന് നമ്മളെ തുറിച്ച് നോക്കുന്നതായോ തോന്നുന്ന അവസ്ഥയാണ് സ്ലീപ്പ് പാരലിസീസ്. അതെസമയം ആ കാഴ്ച്ച തികച്ചും അവ്യക്തമായി മാത്രമായാണ് കാണാന്‍ സാധിക്കുക.
ഇത്തരം സാഹചര്യങ്ങള്‍ അനുഭവിക്കുന്ന് ഒരു വ്യക്തിയ്ക്ക് പെട്ടന്ന് ആ അവ്യക്തമായ കാഴ്ച്ചയില്‍ നിന്നോ ഉണരാന്‍ കഴിയില്ല. ചുരുക്കി പറഞ്ഞാല്‍ മനസ് അനങ്ങുകയും ശരീരം അതിനനുസരിച്ച് അനങ്ങാതിരിക്കുകയും ചെയ്യുന്ന ഭീകരമായ അനുഭവമാണത്. പാരസൈക്കോളജിയിലൊക്കെ ഒരുപാട് റിസര്‍ച്ച് നടക്കുന്ന ഒരു വിഷയമാണിത്.
എന്നാല്‍ പോലും സാധാരണ എല്ലാ മനുഷ്യര്‍ക്കും വല്ലപ്പോഴുമത് സ്വപ്നം പോലെ കാണാറുണ്ട് എന്നാലതൊരു സ്വപ്നമല്ല, യഥാര്‍ത്ഥ്യമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഒരാളില്‍ അത് ഒന്നോ രണ്ടോ തവണ വന്നുപോകാറുണ്ട എന്നാല്‍ സ്ലീപ് പരാലസിസിന്റെ മൂന്നും നാലും സ്റ്റേജുകളില്‍ അത് ഭീകരമായാണ് വ്യക്തിയില്‍ അനുഭവപ്പെടുന്നത്.
ഒരു അനുഭവക്കുറിപ്പില്‍ നിന്ന്
സ്ലീപ് പരാലസിസ് എന്ന് അവസ്ഥ തികച്ചും ഭീകരാവസ്ഥ സൃഷട്ടിക്കുന്ന് ഒന്നാണ്. പ്രത്യേകിച്ചും പരാലസിസിന്റെ മൂന്നും നാലും സ്റ്റേജുകളില്‍ എത്തി നില്‍ക്കുന്ന വ്യക്തികള്‍ക്ക്. ഈ അവസ്ഥ അനുഭവിക്കുന്ന ഒരു വ്യക്തിയ്ക്ക് രാത്രി ഉറങ്ങാന്‍ പറ്റില്ല. ഉറങ്ങിയാല്‍ തന്നെ ഉറക്കത്തില്‍ വേട്ടയാടുന്ന ഇരുണ്ട രൂപത്താല്‍ കൊലചെയ്യപ്പെടുമെന്ന ഭീതി ഉണ്ടാകുന്നു.
ഗാഢമായി ഉറങ്ങുമ്പോള്‍ നമ്മളില്‍ ആസ്ട്രല്‍ പ്രൊജക്ഷന്‍ നടക്കുന്നുണ്ട്, അതായത് സൂക്ഷമശരീരം സ്ഥൂലശരീരം വിട്ട് പുറത്ത് കടക്കുന്നുണ്ട്. പക്ഷെ ഗാഢമായൊരു ഉറക്കത്തിനുശേഷം ശരീരഭാഗങ്ങള്‍ തരിച്ചിരിക്കുന്നത് അതിന്റെ തെളിവാണ്, കാരണം, രക്തചംക്രമണം കുറയും, ശ്വാസോച്ഛ്വാസം അമ്പതുശതമാനത്തിലേറെ കുറയും, ചുരുക്കി പറഞ്ഞാല്‍ ബോധമില്ലാത്തൊരു സമാധിയവസ്ഥയാണത്.
ഇങ്ങനെയൊരു അവസ്ഥയില്‍ കിടക്കുന്ന ഒരാളുടെ ശരീരം സൂക്ഷമശരീരികളായി നമ്മുക്ക് ചുറ്റും അലയുന്ന മറ്റുള്ളവര്‍ ഉപയോഗിക്കാന്‍ ശ്രമിക്കും, അതിന്റെ ഭാഗമായി അവര്‍ ആ ശരീരത്തില്‍ ശേഷിക്കുന്ന പ്രാണനെകൂടി ഇല്ലാതാക്കാന്‍ ശ്രമിക്കും, ആ സമയത്താണ് ശരീരത്തില്‍ നിന്നും വിട്ട് നില്‍ക്കുന്ന നമ്മുടെ സൂക്ഷ്മശരീരം ഞെട്ടിയുണരുന്നതും വെപ്രാളപ്പെട്ട് ശരീരത്തില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്നതും നടക്കാതെ വരുമ്പോള്‍ മരണഭീതിയോടെ കൈകാലുകളിട്ട് അടിക്കുന്നതും യാതൊരുവിധ പ്രതികരണവും നമ്മുടെ സ്ഥൂലശരീരം കാണിക്കാതിരിക്കുന്നതും. ശരീരത്തില്‍ പ്രവേശിച്ചയുടനെ ഈ സാഹചര്യത്തില്‍ കിടക്കുന്ന വ്യക്തി ഞെട്ടിയുണരുകയും ആ രൂപം അപ്രത്യക്ഷമാകയും ചെയ്യുന്നു.
Discussion about this post