കൊച്ചി; നടിയെ അക്രമിച്ച കേസില്‍ ഏതുവിധേനയും വിചാരണ ഒഴിവാക്കാനുള്ള തീവ്രശ്രമത്തിലാണ് നടന്‍ ദിലീപ്. അതിന് വേണ്ടി ഒരോ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ടുള്ള ഹര്‍ജികളുമായി കോടതിയെ സമീപിക്കുകയാണ്. നടി അക്രമിക്കപ്പെട്ടതിലെ പ്രധാന തെളിവായ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് കൊണ്ട് നടന്‍ തുടക്കം മുതല്‍ രംഗത്തുണ്ട്. ഈ ഹര്‍ജിയുടെ പേരു പറഞ്ഞ് കീഴ്‌കോടതിയിലെ വിചാരണ നടപടികള്‍ നീട്ടികൊണ്ട്‌പോവുകയും ചെയ്യ്തു . ഇപ്പോള്‍ ഈ ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ് ദിലീപ്. ഹൈക്കോടതി തള്ളിയ ആവശ്യമായാണ് പരമോന്നത കോടതിയെ സമീപിച്ചിരിക്കുന്നത്. ഇതിന്റെ പേരിലാണ് കേസ് മാറ്റികൊണ്ട് പോകുന്നത്.
ഒരോ തിയ്യതിക്കും തൊട്ടു മുമ്പ് ഒരു പുതിയ ഹര്‍ജിയുമായി ദിലീപ് മേല്‍കോടതിയില്‍ എത്തും. ആ കേസിന്റെ പേരു പറഞ്ഞ് തിയ്യതി നീട്ടും, കഴിഞ്ഞ ദിവസവും വിചാരണ നീട്ടിയത് ഹൈക്കോടതി വരെ തള്ളിയ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുള്ള കേസ് സുപ്രീം കോടതിയുടെ പരിഗണനയില്‍ ഉണ്ടെന്ന വാദം ഉയര്‍ത്തിയാണ്.
വിചാരണ എത്രയും പെട്ടന്ന് തീര്‍ക്കണം എന്ന് ഹൈക്കോടതി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ കേസില്‍ പ്രതിയായ ദിലീപ് ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് മേല്‍ക്കോടതിയെയും സുപ്രീംക്കോടതിയെയും സമീപിച്ചതാണ് വിചാരണ വൈകാന്‍ കാരണമായത്. അതേ സമയം നടിയെ അക്രമിച്ച കേസില്‍ സുപ്രീംക്കോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ സത്യവാങ് മൂലത്തിന് മറുപടി നല്‍കാന്‍ ഒരാഴ്ച കൂടി സമയം നല്‍കണമെന്ന് ദിലീപ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു . കേസ് നാളെ പരിഗണിക്കാന്‍ ഇരിക്കെയാണ് ഒരാഴ്ചകൂടി സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയത്.
Discussion about this post