തിരുവനന്തപുരം: പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ വയനാട്ടില്‍ മത്സരിക്കുമെന്ന് അന്തരിച്ച കോണ്‍ഗ്രസ് നേതാവ് എംഐ ഷാനവാസിന്റെ മകള്‍ പറഞ്ഞിരുന്നു. ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് എന്‍എസ്‌യു നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. എംഐ ഷാനവാസിന്റെ മകള്‍ രാഷ്ട്രീയത്തിലേക്ക് വരുന്നതിനോട് എതിര്‍പ്പില്ലെന്നും പക്ഷേ വയനാട് പാര്‍ലമെന്റിലെ സ്ഥാനാര്‍ത്ഥിയെന്ന ലാറ്ററല്‍ എന്‍ട്രീയിലൂടെയാകരുതെന്നും രാഹുല്‍ തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ കുറിച്ചു.
ഞങ്ങളുടെ നേതാവിന്റെ ജീവന്‍ നിലനിര്‍ത്താന്‍ നിങ്ങള്‍ നിങ്ങടെ കരള്‍ പകുത്ത് കൊടുത്തപ്പോള്‍ മുതല്‍ ആരാധന നിറഞ്ഞ ബഹുമാനമാണ് എനിക്ക് … പക്ഷേ അതേ താങ്കള്‍, ഈ പാര്‍ട്ടിക്ക് വേണ്ടി കരള്‍ മാത്രമല്ല ജീവിതം തന്നെ പകുക്കാതെ പൂര്‍ണ്ണമായി നല്കിയ അനേകരുടെ കരള്‍ കൊത്തി വലിക്കരുതേയെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്ന് രാഹുല്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
‘M.I ഷാനവാസ് എന്ന നേതാവിനോട് ഏറെ ബഹുമാനമാണുള്ളത്.. പാര്‍ട്ടിക്ക് വേണ്ടി ഒരു പുരുഷായുസ്സ് നീക്കി വെച്ച മനുഷ്യന്‍…തന്റെ നാക്കും വാക്കും പാര്‍ട്ടിക്ക് വേണ്ടി പ്രതിരോധത്തിന്റെ ആഗ്‌നേയാസ്ത്രങ്ങള്‍ തീര്‍ത്ത വ്യക്തി…അദ്ദേഹത്തിന്റെ മകള്‍ രാഷ്ട്രീയത്തില്‍ വരുന്നതിനോട് ഒരു എതിര്‍പ്പുമില്ലായെന്നു മാത്രമല്ല, അവര്‍ രാഷ്ട്രീയത്തില്‍ വരണമെന്നാണ് ആഗ്രഹം… കോണ്‍ഗ്രസ്സ് നേതാക്കളുടെ മക്കള്‍ കോണ്‍ഗ്രസ്സാകുന്നതില്‍ എന്ത് തെറ്റാണ്? M I യുടെ മകളും വരട്ടെ, അതു പക്ഷേ വയനാട് പാര്‍ലമെന്റിലെ സ്ഥാനാര്‍ത്ഥിയെന്ന ലാറ്ററല്‍ എന്‍ട്രീയിലൂടെയാകരുത്… അതു MI യോടുളള അനാദരവാകും…
ഇനിയെത്ര MI മാര്‍ ഈ പാര്‍ട്ടിയില്‍ അവസരങ്ങള്‍ ലഭിക്കാതെ ഒരു ജീവിതകാലത്തിന്റെ മുഴുവന്‍ ത്യാഗവും പേറി നില്ക്കുന്നു, അവര്‍ മത്സരിക്കട്ടെ, ആമിന ഷാനവാസ് പ്രവര്‍ത്തിക്കട്ടെ… ഞങ്ങടെ നേതാവിന്റെ ജീവന്‍ നിലനിര്‍ത്താന്‍ നിങ്ങള്‍ നിങ്ങടെ കരള്‍ പകുത്ത് കൊടുത്തപ്പോള്‍ മുതല്‍ ആരാധന നിറഞ്ഞ ബഹുമാനമാണ് എനിക്ക് … പക്ഷേ അതേ താങ്കള്‍, ഈ പാര്‍ട്ടിക്ക് വേണ്ടി കരള്‍ മാത്രമല്ല ജീവിതം തന്നെ പകുക്കാതെ പൂര്‍ണ്ണമായി നല്കിയ അനേകരുടെ കരള്‍ കൊത്തി വലിക്കരുതേയെന്ന് അഭ്യര്‍ത്ഥിക്കുന്നു.’