തിരുവനന്തപുരം: കന്യാസ്ത്രീകള്‍ക്കെതിരെ അപകീര്‍ത്തികരമായ പരമാര്‍ശം നടത്തിയ പിസി ജോര്‍ജ് എംഎല്‍എയെ നിയമസഭയുടെ സദാചാര സമിതിയില്‍ നിന്ന് ഒഴിവാക്കി. ജോര്‍ജിന് പകരം അനൂപ് ജേക്കബിനെ ഉള്‍പ്പെടുത്തി, എ പ്രദീപ്കുമാറാണ് സമിതിയുടെ അധ്യക്ഷന്‍.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡനപരാതി നല്കിയ കന്യാസ്ത്രീയെ വ്യക്തിപരമായി അധിക്ഷേപിച്ച സംഭവത്തില്‍ ജോര്‍ജിനെതിരായ പരാതി സദാചാര സമിതിയുടെ പരിഗണനയിലാണ് ഒഴിവാക്കാന്‍ തീരുമാനമെടുത്തത്. ഈ സമിതിയില്‍ ജോര്‍ജ് തുടരുന്നതില്‍ നേരത്തെ തന്നെ വിമര്‍ശനമുയര്‍ന്നിരുന്നു.
ഈ സാഹചര്യത്തിലാണ് പ്രിവിലേജസ് ആന്‍ഡ് എത്തിക്സ് കമ്മിറ്റിയില്‍നിന്ന് ജോര്‍ജിനെ ഒഴിവാക്കിയത്. രണ്ടരവര്‍ഷം കൂടുമ്പോള്‍ പുനഃസംഘടിപ്പിക്കുന്ന നിയമസഭാസമിതി കാലാവധി പൂര്‍ത്തിയാക്കിയതെിനെതുടര്‍ന്നാണ് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് എല്ലാ സമിതികളും പുനസംഘടിപ്പിച്ചത്. സഭയ്ക്കു പുറത്തുള്ള പെരുമാറ്റത്തിന്റെ പേരില്‍ എത്തിക്സ് കമ്മിറ്റിക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ആദ്യമായി നടപടി നേരിട്ടതും പിസി ജോര്‍ജ് ആയിരുന്നു.
Discussion about this post