ഇണപിരിയാത്ത ആത്മബന്ധം, ജീവിതത്തിലും മരത്തിലും അവര്‍ ഒന്നിച്ചു.. അരമണിക്കൂര്‍ വ്യത്യാസത്തില്‍ ഭാര്യയും ഭര്‍ത്താവും മരിച്ചു

മാവൂര്‍: രോഗാവസ്ഥയില്‍ ചികിത്സയിലായിരുന്ന ഭാര്യയും ഭര്‍ത്താവും ഒരേ ദിവസം അതും അരമണിക്കൂര്‍ വ്യത്യാസത്തില്‍ മരണത്തിന് കീഴടങ്ങി. കോഴിക്കോട് മാവൂറിലാണ് സംഭവം. ജയരാമകൃഷ്ണന്‍, ഭാര്യ രത്നകുമാരി എന്നിവരാണ് മരിച്ചത്. ഇരുവരും അധ്യാപകരാണ്. ജയരാമകൃഷ്ണന്‍ (റിട്ട. ഹെഡ്മാസ്റ്റര്‍ പള്ളിക്കണ്ടി എല്‍പി സ്‌കൂള്‍), രത്നകുമാരി (റിട്ട. ടീച്ചര്‍ അറത്തില്‍ പറമ്പ് എയുപി സ്‌കൂള്‍) എന്നിവരാണ് മരിച്ചത്.

ജയരാമകൃഷ്ണന്‍ കെഎസ്ടിഎ കോഴിക്കോട് ജില്ലാ കമ്മറ്റി മെമ്പര്‍ ആയിരുന്നു. വൃക്ക സംബന്ധമായ അസുഖത്തേ തുടര്‍ന്ന് ചികിത്സയിലായിരുന്നു ജയരാമകൃഷ്ണന്‍. ഭാര്യ രത്നകുമാരി ക്യാന്‍സര്‍ ബാധിതയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടുമണിക്കാണ് ജയരാമകൃഷ്ണന്‍ മരിച്ചത്. പിന്നാലെ 2.30 ഓടുകൂടി ഭാര്യയും മരണപ്പെടുകയായിരുന്നു.

Exit mobile version