കണ്ണൂര്‍: അഞ്ച് വര്‍ഷം മുമ്പ് കാണാതായ യുവാവിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് നല്കിയ പരാതിയില്‍ പത്ത് ദിവസംകൊണ്ട് തുമ്പ് ഉണ്ടാക്കി കേരളാ പോലീസ് മാതൃക! കാണാതായ മകനെ എത്രയും വേഗം കണ്ടെത്താന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ ധര്‍മ്മടം സ്വദേശി സതീശന് -ദീപ ദമ്പതികളാണ് പത്ത് ദിവസം മുമ്പ് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയത്.
നിവേദനം മുഖ്യമന്ത്രി ഉടന്‍ പോലീസിന് കൈമാറുകയും പിന്നീട് നടന്ന ഊര്‍ജിതമായ അന്വേഷണത്തിനൊടുവില്‍ 30കാരനായ സന്ദീപിനെ തമിഴ്നാട്ടില്‍ വെച്ച് കണ്ടെത്തുകയായിരുന്നു. അന്വേഷണ സംഘത്തെ മുഖ്യമന്ത്രി അഭിനന്ദിച്ചു.
Discussion about this post