തൃശ്ശൂര്‍: ചികിത്സ കിട്ടാതെ മരിക്കുന്ന നാട്ടാനകളുടെ എണ്ണം വര്‍ധിക്കുന്നതിനെത്തുടര്‍ന്ന് വനംവകുപ്പ് കര്‍ശന നടപടിയ്ക്കൊരുങ്ങുന്നു. അതോടൊപ്പം ആനകള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍ അഞ്ച് ദിവസത്തില്‍ക്കൂടുതല്‍ നീണ്ടു നില്ക്കുകയാണെങ്കില് വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കണം.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ കേരളത്തില്‍ മുപ്പത്തിനാല് നാട്ടാനകളാണ് ചരിഞ്ഞത്. ഇതില്‍ ഭൂരിഭാഗം മരണങ്ങളും ചികിത്സയുടെ അഭാവം മൂലമാണെന്ന് വനം വകുപ്പ് കണ്ടെത്തി.കൂടാതെ മിക്ക ആനകള്‍ക്കും നല്ല ഭക്ഷണം ആവശ്യത്തിന് ലഭിക്കുന്നില്ലെന്നും രോഗം ബാധിച്ച ആനകളെ പോലും എഴുന്നെള്ളിപ്പിന് ഉപയോഗിക്കുന്നുണ്ടെന്നും പ്രത്യേക സമിതിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് ആനകളുടെ ചികിത്സ സംബന്ധിച്ച് കര്‍ശന നടപടിയ്ക്കൊരുങ്ങുന്നത്.
Discussion about this post