കൊച്ചി: കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റുമാരുടെ സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തുന്നതിന് പ്രയാസം നേരിട്ട വിഡി സതീശനെ ചേര്‍ത്തുനിര്‍ത്തി ആവേശം പകര്‍ന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍.
പ്രവര്‍ത്തകരുടെ ആരവത്തെ തുടര്‍ന്ന് പ്രസംഗം വ്യക്തമായി കേള്‍ക്കാനാവാതെ വന്നപ്പോള്‍ വിഡി സതീശന്റെ തര്‍ജ്ജമയ്ക്ക് തടസ്സം നേരിട്ടു. തുടര്‍ന്ന് തന്റെ അരികിലേക്ക് നിറുത്തിയാണ് രാഹുല്‍ പ്രസംഗം തുടര്‍ന്നത്
വേദിയില്‍ രാഹുല്‍ ഗാന്ധി സംസാരിച്ച് തുടങ്ങിയപ്പോള്‍ തന്നെ തനിക്ക് വ്യക്തമായി കേള്‍ക്കാന്‍ കഴിയില്ലെന്ന് വിഡി സതീശന് പരാതിപ്പെടുന്നത് കാണാമായിരുന്നു. പലപ്പോഴും രാഹുല്‍ ഗാന്ധി പറയുന്നതിന്റെ വിവര്‍ത്തനമായിരുന്നില്ല സതീശന് പറഞ്ഞത്. ഇത് മനസിലാക്കിയ രാഹുല്‍ എന്താണ് പ്രശ്നമെന്ന് തിരക്കി.
രാഹുല്‍ പ്രസംഗിക്കുന്നത് തനിക്ക് വ്യക്തമായി കേള്‍ക്കാന്‍ കഴിയുന്നില്ലെന്ന് സതീശന് വ്യക്തമാക്കിയതോടെ തന്റെ അടുത്തേക്ക് വരാനായിരുന്നു രാഹുലിന്റെ ഉപദേശം. വേദിയുടെ പല സ്ഥലങ്ങളില്‍ ചെന്ന് വിവര്‍ത്തനം തുടര്‍ന്നെങ്കിലും കാര്യങ്ങളില്‍ മാറ്റമുണ്ടായില്ല. ഒടുവില്‍ സതീശനെ അടുത്തേക്ക് വിളിച്ച് വരുത്തിയ രാഹുല്‍ തന്റെ രണ്ട് മൈക്കുകളില്‍ ഒന്ന് സതീശന് നല്കി.
എന്നിട്ടും ആശയക്കുഴപ്പം തുടര്‍ന്നപ്പോള്‍ പ്രസംഗം ഇടയ്ക്ക് നിറുത്തി വിശദീകരിച്ച് കൊടുക്കാനും രാഹുല്‍ തയ്യാറായി. ഒടുവില്‍ സതീശന് വേണ്ടി കയ്യടിക്കാന്‍ അണികളോട് പറയാനും രാഹുല്‍ തയ്യാറായി.
Discussion about this post