കൊച്ചി: യുഡിഎഫ് ഘടക കക്ഷികള്‍ക്ക് അധിക സീറ്റ് സംബന്ധിച്ച് രാഹുല്‍ ഗാന്ധി ഉറപ്പ് നല്‍കിയിട്ടില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹ്നാന്. അധിക സീറ്റ് ആവശ്യപ്പെട്ടെന്ന് പികെ കുഞ്ഞാലിക്കുട്ടിയും കെഎം മാണിയും മാധ്യമങ്ങളോട് പറഞ്ഞതിന് പിന്നാലെയാണ് യുഡിഎഫ് കണ്‍വീനറുടെ പ്രതികരണം. സീറ്റ് വെട്ടിപ്പിടിക്കല് യുഡിഎഫിന്റെ നയമല്ലെന്നും ബെന്നി ബെഹ്നാന് കൂട്ടിച്ചേര്‍ത്തു.
രാഹുല്‍ ഗാന്ധിയുമായുള്ള ചര്‍ച്ചയില്‍ സീറ്റ് വിഭജനം ചര്‍ച്ചയാകില്ലെന്ന് നേരത്തെ കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചിരുന്നു. എന്നാല്‍ ചര്‍ച്ചയ്ക്ക് ശേഷം, മൂന്നാം സീറ്റ് ആവശ്യപ്പെട്ടെന്ന് പികെ കുഞ്ഞാലിക്കുട്ടിയും, ഒരു സീറ്റുകൂടി ആവശ്യപ്പെട്ടെന്ന് കെഎം മാണിയും മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.
അതെസമയം, കൂടുതല്‍ സീറ്റുകള്‍ വേണമെന്ന ആവശ്യം മുസ്ലീം ലീഗും കേരളാ കോണ്‍ഗ്രസും ഉന്നയിച്ചെങ്കിലും സീറ്റ് വിഭജനം സംസ്ഥാന തലത്തില്‍ ചര്‍ച്ച ചെയ്യാനായിരുന്നു രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശം. കേരളത്തിലെ നേതാക്കള്‍ക്ക് അതിനുള്ള പക്വതയുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
Discussion about this post