കൊച്ചി: ചരക്ക് സേവന നികുതി തുടക്കം മുതലേ പരാജമായിരുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കൊച്ചിയില്‍ നടക്കുന്ന എന്റെ ബൂത്ത് എന്റെ അഭിമാനം എന്ന കോണ്‍ഗ്രസ് നേതൃസംഗമത്തില്‍ പങ്കെടുത്ത് സംസാരിക്കവേയായിരുന്നു ജിഎസ്ടിയെക്കുറിച്ചുള്ള രാഹുലിന്റെ വിമര്‍ശനം.
മഹാപ്രളയമാണ് കേരളത്തിലുണ്ടായത്. കേരളസര്‍ക്കാരിന്റെ പുനരുദ്ധാരണ പദ്ധതിയിലേക്ക് എന്തെങ്കിലും അധികവരുമാനണ്ടാക്കുന്ന തരത്തില്‍ ജിഎസ്ടിയില്‍ മാറ്റം വരുത്താന്‍ സാധിച്ചോ. ഏറ്റവും ലളിതവും ജനങ്ങള്‍ക്ക് മനസ്സിലാവുന്ന തരത്തിലുമുള്ള നികുതി സംവിധാനം കേരളത്തില്‍ നമ്മള്‍ കൊണ്ടു വരുമെന്നും രാഹുല്‍ പറഞ്ഞു.
ചെറുകിട വ്യാപാരികള്‍ക്ക് എന്ത് ഗുണമാണ് മോഡിയുണ്ടാക്കിയ ജിഎസ്ടി നല്‍കിയത് എന്ന് ചോദിച്ച രാഹുല്‍, വരുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ ഈ ഗബ്ബര്‍സിംഗ് ടാക്‌സ് മാറ്റിയെഴുതുമെന്നും പറഞ്ഞു.