തിരുവനന്തപുരം: ട്രോളന്മാര് വരെ ആശയക്കുഴപ്പത്തിലായ മുഖ്യമന്ത്രിയുടെ പ്രസ്താവനയായിരുന്നു ‘ചില ദേശാടനക്കിളികള്‍ക്ക് കേരളം ഇഷ്ടഭൂമിയായി മാറിയിട്ടുണ്ട്’ എന്നത്…എന്നാല്‍ മുഖ്യമന്ത്രി ഉദ്ദേശിച്ചത് റോസി പാസ്റ്ററിനെയാണോ അതോ സാക്ഷാല്‍ പ്രധാനമന്ത്രിയെ തന്നെയാണോ എന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ സംശയം.
മരുഭൂമിയില്‍ കാണപ്പെടുന്ന ഒരു ദേശാടനപ്പക്ഷി ഇടയ്ക്കിടെ കേരളത്തിലെത്തുന്നതെന്നും അത് നമ്മളെയെല്ലാം അസ്വസ്ഥമാക്കുന്നതോ, ഭയചകിതരാക്കുന്നതോ ആണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. എന്ത് ആപത്താണ് ഈ നാടിന് വരാനിരിക്കുന്നതെന്ന് അറിയില്ലെന്നും കണ്ണൂരില്‍ നടന്ന ജൈവവൈവിധ്യ കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യവേ മുഖ്യമന്ത്രി പറഞ്ഞിരുന്നു.
എന്നാല്‍, ഇടയ്ക്കിടെ കേരള സന്ദര്‍ശനത്തിനെത്തുന്ന സാക്ഷാല്‍ മോഡിജിയെ ട്രോളിക്കൊണ്ടാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശമെന്നായിരുന്നു സോഷ്യല്‍ മീഡിയയും ചില മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തത്.
എന്നാല്‍ മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ബിജെപി നേതാവ് കെ സുരേന്ദ്രന് മോഡി ദേശാടനപ്പക്ഷിയല്ലെന്നും മാനസസരസ്സില്‍ നിന്നും മാലാകാരത്തിലേക്ക് പറന്നുയരുന്ന രാജഹംസമാണെന്നും പോസ്റ്റിട്ടതോടെ ട്രോളന്മാര്ക്ക് ആഘോഷിക്കാനുള്ള വക കിട്ടി. ശേഷം ട്രോശന്മാര് പഞ്ഞിക്കിട്ടത് സുരേന്ദ്രനെയാണ്. എന്നാല്‍, ചാടിക്കയറി മുഖ്യമന്ത്രിയുടെ പരാമര്‍ശം പ്രധാനമന്ത്രിയെ കുറിച്ചാണെന്ന രീതിയില്‍ പോസ്റ്റിട്ട സുരേന്ദ്രനെതിരേ ബിജെപിയിലും രോഷം പുകയുകാണ്
Discussion about this post