കൊച്ചി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പാര്‍ലമെന്റില്‍ വനിതാ സംവരണ ബില്‍ പാസാക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കൊച്ചിയില്‍ നടക്കുന്ന എന്റെ ബൂത്ത് എന്റെ അഭിമാനം എന്ന കോണ്‍ഗ്രസ് നേതൃസംഗമത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വനിതാ നേതാക്കളുടെ പ്രാധിനിത്യം കൂടണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. 2019 ല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പാര്‍ലമെന്റില്‍ വനിതാ സംവരണ ബില്‍ പാസാക്കും. ഈ തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും പ്രാതിനിധ്യമുള്ള സ്ഥാനാര്‍ത്ഥി പട്ടികയായിരിക്കും കോണ്‍ഗ്രസ് പുറത്തിറക്കുകയെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ അതിനുള്ള ഒരുപാട് പേരുണ്ടെന്ന് ഞാന്‍ മനസിലാക്കുന്നുവെന്നും രാഹുല്‍ പറഞ്ഞു.
പിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളായ എകെ ആന്റണി, കെസി വേണുഗോപാല്‍, ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുതിര്‍ന്ന നേതാക്കള്‍ അടക്കമുള്ളവര്‍ മറൈന്‍ ഡ്രൈവില്‍ സംഘടിപ്പിച്ചിരിക്കുന്ന യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
Discussion about this post