‘ടീ, നോക്ക് … വീഡിയോ വീഡിയോ, പിന്നെ കഴിക്കാ’ വൈറലായി കുട്ടി കാന്താരികളുടെ ‘കണ്ണുകളിലെ സംസാരം’! പിന്നാലെ നാണം, സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ് വീഡിയോ

കഴിക്കുന്നതിനിടയിലാണ് ക്യാമറാമാന്‍ തന്നെ ഫോക്കസ് ചെയ്യുന്നത് കൂട്ടത്തില്‍ ഒരാള്‍ ശ്രദ്ധിച്ചത്.

കൊച്ചി: കുട്ടികളെ നമുക്കെല്ലാം പ്രിയമാണ്. കുഞ്ഞു മക്കളുടെ മുഖം കണ്ടാല്‍ അവയൊന്ന് കാണാതെ നാം പോവാറില്ല. അത്രമേല്‍ പ്രിയമായിരിക്കും കുട്ടികളെ. ഇപ്പോള്‍ അത്തരത്തിലൊന്നാണ് ഇവിടെയും കാണുന്നത്. ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തിലെ കല്യാണ രംഗങ്ങള്‍ ഇന്നും നമ്മുടെ മനസില്‍ മായാതെ കിടക്കുന്നുണ്ട്. ലളിതമായി അവതരിപ്പിച്ചത് കൂടുതലും സമൂഹത്തില്‍ നടക്കുന്ന ഒന്ന് തന്നെയാണ്. അത്തരത്തിലൊരു ദൃശ്യത്തില്‍ അറിയാതെ കുടുങ്ങിയിരിക്കുകയാണ് രണ്ട് കുട്ടി കാന്താരികള്‍. സംഭവം ഇതിനോടകം വൈറലായി കഴിഞ്ഞു.

ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന രണ്ടു കുട്ടികളാണ് ഇവിടെ താരങ്ങള്‍. കഴിക്കുന്നതിനിടയിലാണ് ക്യാമറാമാന്‍ തന്നെ ഫോക്കസ് ചെയ്യുന്നത് കൂട്ടത്തില്‍ ഒരാള്‍ ശ്രദ്ധിച്ചത്. തന്നെയാണ് ഫോക്കസ് ചെയ്യുന്നതെന്നറിഞ്ഞ് തൊട്ടടുത്തിരുന്ന കൂട്ടുകാരിയെയും വിളിച്ച് കാണിക്കുകയായിരുന്നു ഈ കുട്ടി. പിന്നീട് രണ്ടുപേരും ചേര്‍ന്ന് നല്ലൊരു ക്ലാസ് ചിരി അങ്ങ് പാസാക്കി. ശേഷം ഭക്ഷണം കഴിക്കുന്നതിലേക്ക് വീണ്ടും ശ്രദ്ധ കേന്ദ്രീകരിച്ചു.

Exit mobile version