തൊടുപുഴ: മരം വരമാണെന്ന് വീണ്ടും തെളിയിക്കുന്നു ഈ അനുഭവം.. നിയന്ത്രണം വിട്ട് കൊക്കയിലേക്കു പതിക്കാന്‍ തുടങ്ങിയ കെഎസ്ആര്‍ടിസി ബസിന് രക്ഷയായത് തേക്ക് മരം. തൊടുപുഴ – പാലാ റോഡില്‍ നെല്ലാപ്പാറ കുരിശുപള്ളി വളവിലായിരുന്നു സംഭവം.
കെഎസ്ആര്‍ടിസി ബസിന്റെ നിയന്ത്രണം വിട്ട് റോഡില്‍ നിന്നു 10 മീറ്ററോളം തെന്നി മാറിയെങ്കിലും ബസിന്റെ മിന്ഭാഗം തേക്കു മരത്തില്‍ ഇടിച്ചു നിന്നു. ഇതോടെ വന്‍ ദുരന്തം ഒഴിവായി. കുറച്ച് സമയം പ്രദേശത്ത് നിലവിളി ഉയരുകയായിരുന്നു. 19 യാത്രക്കാരായിരുന്നു വണ്ടിയില്‍ ഉണ്ടായിരുന്നത്. ശേഷം കണ്ടക്ടര്‍ ജോര്‍ജ് മാത്യുവും ഡ്രൈവര്‍ ഷിഹാബും പിന്നാലെ വന്ന ബസിലെ യാത്രക്കാരും നാട്ടുകാരും ചേര്‍ന്നു പിന്‍ഭാഗത്തെ വാതിലിലൂടെ യാത്രക്കാരെ പുറത്തിറക്കുകയായിരുന്നു.ആര്‍ക്കും പരുക്കില്ല.
ഇതിനിടെ മരത്തില്‍ തട്ടി നിന്ന ബസ് ഇടയ്ക്ക് ചലിച്ചത് യാത്രക്കാരെ കൂടുതല്‍ ഭീതിയിലാക്കി. ഇന്നലെ പകല്‍ രണ്ടരയോടെയാണ് നാടിനെ നടുക്കിയ അപകടം. ബസ് അല്പം കൂടി ഏതെങ്കിലും ഭാഗത്തേക്ക് മാറിയാണ് അപകടത്തില്പെട്ടിരുന്നതെങ്കില് വന്‍ അപകടത്തിന് ഇടയാക്കിയേനെ. കോട്ടയത്തു നിന്നു തൊടുപുഴയിലേക്കു വരികയായിരുന്ന പാലാ ഡിപ്പോയുടെ ചെയിന്‍ സര്‍വീസ് ബസാണ് അപകടത്തില്‍പ്പെട്ടത്.
കുന്നിന് ചെരിവായ ഇവിടെ റോഡിന്റെ സംരക്ഷണ ഭിത്തിയില്‍ നിന്ന് 25 അടിയിലേറെ താഴ്ചയുണ്ട്. ബസ് താഴേക്ക് പതിച്ചാല്‍ ദുരന്തത്തിന്റെ തീവ്രത എത്രമാത്രമാണെന്ന് പറയാന്‍ സാധിക്കുമായിരുന്നില്ല. അപകടം നടന്ന സ്ഥലത്തിനു താഴെ ഒരു വീടുണ്ട്. കുന്നില്‍ നിന്നു ബസ് ഉരുണ്ടാല്‍ 300 അടിയോളം താഴെയുള്ള റോഡിന്റെയോ തോട്ടിലോ പതിക്കുമായിരുന്നു.
എന്നാല്‍ ഇത് അത്ഭുതകരം എന്നാണ് രക്ഷപെട്ടവരും നാട്ടുകാരും പറയുന്നത്. അപകട വിവരം അറിഞ്ഞ് കരിങ്കുന്നം എസ്ഐ പിഎസ് നാസറും സംഘവും സ്ഥലത്തെത്തി രക്ഷാ പ്രര്ത്തനത്തനം നടത്തി.
Discussion about this post