തൊടുപുഴ: സിപിഎം ജില്ലാ കമ്മറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയ ഡിസിപി ചൈത്ര തെരേസ ജോണിനെ വിമര്‍ശിച്ച് മന്ത്രി എംഎം മണി. ജില്ലാ കമ്മറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയത് ചൈത്രയുടെ വിവരകേട് മൂലമെന്ന് എംഎം മണി. കോണ്‍ഗ്രസുകാരോ ബിജെപിക്കാരോ തെറ്റിധരിപ്പിച്ചത് കൊണ്ടാകും ഡിസിപിയുടെ റെയ്ഡ്. ഏതു പാര്‍ട്ടി ഓഫീസില്‍ ആയാലും പോലീസ് കയറി നിരങ്ങുന്നത് ശരിയല്ലെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും എംഎം മണി തൊടുപുഴയില്‍ പറഞ്ഞു.
നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും ചൈത്രക്കെതിരെ രംഗത്ത് വന്നിരുന്നു. പാര്‍ട്ടി ഓഫീസ് റെയ്ഡ് നടത്താന്‍ സിപിഎം നിരോധിത പാര്‍ട്ടി അല്ലെന്നും, പ്രശസ്തിക്ക് വേണ്ടിയാണ് റെയ്ഡെന്നുമായിരുന്നു കോടിയേരിയുടെ ആരോപണം.
പാര്‍ട്ടി ഓഫീസുകള്‍ റെയ്ഡിന് വിധേയമാക്കാറില്ലെന്നും രാഷ്ട്രീയ പ്രവര്‍ത്തകരെ ഇകഴ്ത്തിക്കാണിക്കാനുള്ള ശ്രമമാണിതെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
Discussion about this post