തിരുവനന്തപുരം: ആളുകളെ പരിഭ്രാന്തിയിലാക്കി കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഉണ്ടായ തേനീച്ച ആക്രമണത്തില്‍ നിന്ന് തലനാരിവയ്ക്ക് രക്ഷപ്പെട്ട് ഇന്ത്യന്‍ ടീമിന്റെ പരിശീലകന് രാഹുല്‍ ദ്രാവിഡും. അതേസമയം 5 പേര്‍ക്ക് സാരമായി കുത്തേറ്റിരുന്നു.
ഇന്ത്യ എ ഇംഗ്ലണ്ട് ലയന്‍സ് മത്സരം ചൂടുപിടിക്കുന്നതിനെയാണ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന്റെ ഗ്യാലറിയില്‍ നിന്നും ഒരു കൂട്ടം തേനീച്ചകള്‍ ഇളകിയെത്തിയത്. കളി കാണാന്‍ വന്ന രണ്ടുപേര്‍ കല്ലെറിഞ്ഞതാണ് കാരണം എന്നാണ് റിപ്പോര്‍ട്ട്. ഗ്യാലറിയുടെ മുകള്‍ ഭാഗത്തിരുന്ന 5 പേര്‍ക്കാണ് സാരമായി കുത്തേറ്റത്. പരിക്കേറ്റവരില്‍ 13 വയസുള്ള ഒരു കുട്ടിയുമുണ്ട്. ഇവരെ പ്രാഥമിക ശുശ്രുഷ നല്കി അനന്തപുരി ആശുപത്രിയിലേക്ക് മാറ്റി. തേനീച്ച ഇളകിയതിനെ തുടര്‍ന്ന് അര മണിക്കൂറോളം കളിയും നിര്‍ത്തിവെച്ചു.
Discussion about this post